ഒരു നിമിഷം

“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)

(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search

19 August 2009

തെന്നാലി രാമന്‍

തെന്നാലി രാമനെ പറ്റി നിങ്ങള്‍ ധാരാളം കേട്ടിരിക്കും .മൈസൂരിലെ കൃഷ്ണ ദീവരായാരുടെ വിദൂഷകനും ,അതി ബുദ്ധിമാനും ആണ് പുള്ളി .അദേഹത്തിന് എന്താ ഇവിടെ കാര്യം എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്.

അതിന് മുന്പ് കുറച്ചു കാര്യങ്ങള്‍ കൂടി.7 കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും ഓരോ വഴിക്കായി. ബിനോയ്‌ അടുത്തുള്ള govt.H S ഇല്‍ ചേര്ന്നു.ഞാന്‍ ആകട്ടെ കുറച്ചകലയുള്ളതും അന്ന് മികത്ച്ച പഠന നിലവാരം പുലര്തിയിരുന്നതുമായ NSS HS ഇല്‍ ചേര്ന്നു. അങ്ങനെ 7 വര്‍ഷത്തെ ഞങ്ങളുടെ സഹവാസം അവസാനിച്ചു.അവന്‍ ചേര്ന്ന സ്കൂള്‍ അക്കാലത്തെ എല്ലാ പാഠ്യെതര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ ആയിരുന്നതിനാല്‍ ,എല്ലാ നല്ല സ്വഭാവങ്ങളും പെട്ടന്ന് പഠിച്ചെടുത്തു,വളര്ന്നു വലുതായി .ഇടയ്ക്ക്കാണരുണ്ടയിരുന്നെങ്കിലും വീടുകള്‍ തമ്മില്‍ ഏതാണ്ട് 7 കിലോമീടെര്‍ അകലം ഉള്ളതിനാല്‍ പഴയ അഭ്യാസങ്ങള്‍ക്കു വേദി കിട്ടിയില്ല.
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ആണ് യുറീക്ക പരീക്ഷ വര്ഷം മുതല്‍ രൂപവും ഭാവവും മാറി വിജ്ഞാനോല്സവമായി എത്തിയത്. വര്ഷം മുതല്‍ പങ്കെടുക്കുന്നവരുടെ എണ്ണം നല്ലവണ്ണം കൂടി.എന്‍റെ സ്കൂളില്‍ നിന്നു ഞാനും,ബിനോയി യുടെ സ്കൂളില്‍ നിന്നു അവനും ജയിച്ച കൂട്ടത്തില്‍ ഉണ്ട് .രണ്ടു പേരും മേഖല വിജ്ഞാനോല്സവത്തില്‍ എത്തി.
അത് ശരിക്കും ഒരു സംഭവം തന്നെ ആയിരുന്നു.3 ദിവസത്തെ ക്യാമ്പ്‌.മാര്‍ക്ക് കിട്ടനമെന്കില്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ അഭ്യാസങ്ങളും ചെയ്യണം.മാര്‍ക്കിനെ കരുതി ഒരുവിധം ഒപ്പിച്ചു വന്നു.കവിത,കഥ,പ്രസംഗം,കാര്‍ടൂണ്‍ വരക്കല്‍,കംമെന്ടല്‍,വാന നിരീക്ഷണം ..പിന്നെന്തൊക്കെയോ.വാളെടുത്തവന്‍ വെളിച്ചപ്പാട് എന്ന പറഞ്ഞ മാതിരി അവര്ക്കു തോന്നിയ എല്ലാ പരുപാടികളും.അഭിരുചി അളക്കാന്‍ അവനവനു അഭിരുചി ഉള്ള മേഖലയിലെ കഴിവുകളാണ് പരിശോധിക്കേണ്ടത്.അല്ലാതെ എന്നെമ്കൊണ്ടോക്കെ കവിത എഴുതിച്ചാല്‍ എന്തായിരിക്കും അവസ്ഥ !!!?യീ മാരണം ഒന്നു തീര്ന്നു കിട്ടിയാല്‍ മതി എന്ന അവസ്ഥയിലായി എല്ലാവരും.അങ്ങനെ ഇരിക്കെ എന്നെപോലുല്ലവരെ ഞെട്ടിച്ചിച്ചുകൊണ്ട്‌ രണ്ടാം ദിവസം വൈകുന്നേരം പ്രഖ്യാപനം വന്നു..ഒരു ചെറിയ കഥ തരും..അതിനെ അവലംബിച്ച് കൊണ്ടു നാളെ ഒരു നാടകം അവതരിപ്പിക്കണം.സ്റ്റേജ് എന്ന് കേട്ടാലെ ബോധം പോകുന്ന ഞാന്‍ അതോടെ എങ്ങനെ ഇവിടുന്നു രെക്ഷപെടും എന്ന ചിന്തയിലായി..

നാടകത്തിനു വേണ്ടി ഗ്രൂപ്‌ തിരിച്ചു .ഞങ്ങള്‍ 4 പേര്‍.ഒരു വനിതാ രെത്നം അടക്കം.എനിയ്ക്ക്ഏറ്റവും സന്തോഷമായത് മറ്റൊന്നുമല്ല ,ബിനോയ്‌ യും ഞാനും ഒരേ ഗ്രൂപ്പില്‍ !!!!! ദൈവം തമ്പുരാന്‍ ഉണ്ട്ന്ന് ഉറപ്പാകുന്ന ചില നിമിഷങ്ങള്‍ ഇതൊക്കെ ആണെ !!!!മറ്റെ പുരുഷന്‍ ഒരു അലവി, മമ്പാട്ടു നിന്ന് .സ്റ്റേജില്‍ കേറുന്ന കാര്യം ഓര്ത്തു വിറച്ചിരുന്ന എന്നോട് എല്ലാവരും ഐക്യ ദാര്ഡ്യമ് പ്രഖ്യപിച്ചു ..അവര് ചെയ്തോളാം.ഞാന്‍ ഹാപ്പി യുടെ പരസ്യത്തിലെ പോലെ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാനും മേല,നില്‍ക്കാനും മേല.പക്ഷെ സന്തോഷം അല്പായുസായിരുന്നു.ക്യാമ്പ്‌ ചേട്ടന്‍ വന്നു പറഞ്ഞു ,പങ്കെടുക്കാത്തവര്‍ക്ക് മാര്‍ക്കില്ല..അതോടെ ഞാന്‍ കുടുങ്ങി .. എനിക്ക് മീനും വേണം,പക്ഷേന്കില്‍ കൈനയയുകയുമ് അരുത് .അപ്പോള്‍ ചേട്ടന്‍ പറഞ്ഞു,നാടകം എഴുതി സംവിധാനം ചെയ്താല്‍ മതി..അഭിനയിക്കേണ്ട.ബാരീന്നെര്‍ഗങിയിട്ടു ഭാര്യേടെ മുന്നില്‍ പെട്ടവന്ടെ അവസ്ഥ പോലെ ആയി.നിക്കാനും വയ്യ..ഓടാനും വയ്യ.ബാകിയുള്ളവന്മാര്‍ ആദ്യമെ പറഞ്ഞു "ഞങ്ങള്‍ അഭിനയിചോലാം .ജ്ജ് എഴുതി സംവിധാനം ചെയ്താ മതീ "പറയുന്ന കേട്ടാല്‍ ഞാനൊരു ലോഹിത ദാസ് ആണെന്ന് തോന്നും.കഥയാണെങ്കില്‍ തെന്നാലി രാമന്‍.കഥ ഇങ്ങനെ.രാമന്റെ വീട്ടില്‍ കള്ളന്‍ കയറി.രാമന്‍ ഭാര്യയെ വിളിച്ചു ,കള്ളന്‍ കയറി എന്ന് രഹസ്യമായി പറഞ്ഞശേഷം കുറെ കല്ലും ,മണ്ണും എല്ലാം ഒരു പെട്ടിയില്‍ നിറച്ചു,അവ സ്വര്‍ണമാനെന്നു പറഞ്ഞു കിണറ്റില്‍ കൊണ്ടിട്ടു .മാത്രമല്ല ഇക്കാര്യം കള്ളന്മാര്‍ കേള്ക്കുന്ന വിധം പറയുകയും ചെയ്തു.കള്ളന്മാര്‍ ആകട്ടെഇതെടുക്കാന്‍ വേണ്ടി വെള്ളം മുഴുവന്‍ കൊരിക്കളഞ്ഞു.രാമന്‍ വെള്ളമെല്ലാം തന്റെ വാഴ തോട്ടത്തിലേക്ക് തിരിച്ചു വിട്ടശേഷം,നേരം വെളുക്കാരയപ്പോള്‍ അവരോട് നന്ദി പറയുന്നതാണ്‌ കഥ.
അങ്ങനെ എന്‍റെ സര്‍ഗ വാസന ഉണര്‍ന്നു.എന്നെ പോലും ഞെട്ടിച്ചു കൊണ്ടു ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ സംഭാഷണം പൂര്‍ത്തിയാകി.പിനീട്‌ എന്‍റെ സംവിധാന പ്രതിഭയും ഉണര്‍ന്നു.. തെന്നാലി രാമനായി ബിനോയ്‌,പിന്നീട്കള്ളനായും അവന്‍ തന്നെ.സഹ കള്ളനായി അലവി.ഭാര്യയായി വനിതാ രത്നം.എന്റെ തകര്‍പ്പന്‍ സംവിധാനത്തില്‍ രാത്രി നാടകം റെഡി.കുഞ്ചന്‍ നംബിയാര്‍ ഗ്രൂപ്‌ എന്ന് പേരും സ്വീകരിച്ചു.അപ്പുറത്ത് മറ്റെ ഗ്രൂപ്പ് കള്‍ തകര്‍ക്കുകയാണ് .എന്‍റെ സഹപാഠികള്‍ ഉള്‍പ്പെട്ട ഗ്രൂപ്‌ .അവര്‍ വര്‍ഷത്തെ ജില്ല രണ്ടാം സ്ഥാനക്കാരാണ് ,നാടകത്തില്‍.എന്‍റെ ചങ്ങിടിപ്പ് നിങ്ങള്ക്ക് ഊഹിക്കാമല്ലോ.ബിനോയിയെ മുഴുവനായും വിശ്വസിച്ചു ഞാനും ഒരു വിധം ഉറങ്ങി.പിറ്റേന്നാണ് നാടകം

രാവിലെ ഞങ്ങളെ ആകെ ഞെട്ടിച്ചുകൊണ്ട്‌ വനിതാ രത്നം പ്രഖ്യപിച്ചു.. എനിക്ക് ഭാര്യയാവാന്‍ പറ്റില്ല.അവളുടെ സുഹൃത്തുകള്‍ തലേന്ന് ചെയ്തു തന്ന ഉപകാരമാണ്.എങ്ങാനും ഭാര്യയായാല്‍ ഭാവിയില്‍ അവളുടെ കല്യാണം നടന്നില്ലെന്കിലോ !!!ഞാന്‍ ആകും വിധം നോക്കി.ഒരു രക്ഷേമില്ല.തലേന്നേ പറഞ്ഞിരുന്നു,സ്റ്റേജ് ഇല്‍ ഉപ്പുനോക്കനെന്കിലും എല്ലാവരും കയറണം എന്ന്.അതിനായി ഞാന്‍ സൃഷ്‌ടിച്ച ഒരു ഭ്രിത്യന്‍ ഉണ്ടായിരുന്നു.5 second മാക്സിമം ഉള്ള ഒരു റോള്‍. സാമദ്രൊഹിക്കു , സഹിക്കാന്‍ കഴിയാത്ത വിഷമത്തോടെ ഞാന്‍ റോള്‍ വിട്ടു കൊടുത്തു.തെന്നാലി രാമനും ഒരു കള്ളനും ബിനോയ്‌,ഭാര്യയും ഒരു കള്ളനും അലവി,ഏറ്റവും അവസാനം നന്ദി പറയുന്നിടതെ രാമനായി ഞാനും.

അങ്ങനെ തട്ടേല്‍ കേറി.സ്റ്റേജ് എന്ന് പറഞ്ഞാല്‍ കുറെ ബെന്ജുകള്‍ ,ഹാളിന്റെ ഒരറ്റത്ത്നിരത്തി ഇട്ടിരിക്കുന്നു.30 മിന്‍.പരമാവധി സമയം.അതിന് മുന്‍പത്തെ നാടകങ്ങള്‍ എല്ലാവരും അഭിനയിച്ചു തകര്‍ക്കുകയാണ്.ഞാന്‍ അതൊന്നും കാണാം ശക്തി ഇല്ലാതെ കുനിഞ്ഞിരുന്നു.

ഞങ്ങളും തുടങ്ങി.നാടകം എന്ന് പറഞ്ഞാലും, പോലീസ് സ്റ്റേഷന്‍ ഇലെ കസേരപോലെയോ ,സര്‍ക്കാര്‍ സ്കൂളിലെ ടെസ്റ്റ്‌ ട്യൂബ് പോലെയോ ആണ്..അതായതു ഒന്നീല്‍ സന്കല്പിചോണം,അല്ലേല്‍ ഇതുപോലെ ഇരിക്കും അത് എന്ന് മനസിലാക്കിക്കോണം.വാഴക്ക്‌ വെള്ളം തിരിക്കുക എന്ന് പറഞ്ഞാല്‍ ,മമ്മട്ടി ഇല്ലാതെ കിളചോണം.വെള്ളം കോരാന്‍ ആകട്ടെ ഒരു കള്ളന്‍, ബിനോയ്‌,കിണറ്റില്‍ ഇറങ്ങി ,കുനിഞ്ഞും നിവര്‍ന്നും വെള്ളം വലിയ തൊട്ടിയിലാകി ,മുകളില്‍ നില്ക്കുന്ന അലവിക്കള്ളനു കൊടുക്കണം.അവന്‍ വലിച്ചു കയറ്റും. ബിനോയ് ഇടയ്ക്ക് പോയി രാമനായി ചാല് തിരിക്കണ.ശെരിക്കും ഞാന്‍ ചെയ്യേണ്ട റോള്‍ ആണത്.പക്ഷെ എന്‍റെ ധൈര്യം കാരണം അവനെ എല്പിച്ചതാണ്.അങ്ങനെ എന്റെ തൂലികയില്‍ നിന്നുള്ള സംഭാഷണങ്ങള്‍ ഒഴുക്കി പരന്നു തുടങ്ങി. എനിക്കതൊന്നും കാണാന്‍ ഉള്ള ശക്തി ഇല്ലാത്തതിനാല്‍ ഞാന്‍ തിരിഞ്ഞിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മൈസൂര്‍ കൊട്ടാരത്തില്‍ എത്തി.7 തവണ പോയിട്ടുള്ള സ്ഥലമാണ്‌. എനിക്ക് കൊട്ടാരം ചിത്രതിലെന്നപോലെ വ്യക്തം.അതും കണ്ടു ഞാന്‍ അങ്ങനെ സങ്കല്‍പ്പലോകത്ത് ഇരുന്നു.30 മിന്‍ ആണ് സമയമെന്കിലും എല്ലാ നാടകങ്ങളും 20min മാത്രമെ വരികയുള്ളു.ഞാന്‍ അങ്ങനെ ഇരുന്നപ്പോലാണ് വാച്ച് നോക്കിയത്.ഏതാണ്ട് 2 മിന്‍ മാത്രം, സമയം തീരാന്‍.ലാസ്റ്റ് സീനില്‍ ഞാന്‍ വേണം രാമനായി ചെന്നു വെള്ളം കോരുന്ന കള്ളന്മാരോട്, "എന്‍റെ വാഴത്തോട്ടം എല്ലാം നനഞു നന്ദി സുഹൃത്തുക്കളെ" എന്ന് പറയേണ്ടത്.അപ്പോളാണ് ആദ്യമായി തട്ടെലോട്ടു നോക്കുന്നത്.ബിനോയിയും അലവിയും വെള്ളം കോരുന്നു.ഞാന്‍ വിറച്ചു കൊണ്ടു ചെന്നു എന്‍റെ ദൌത്യം പൂര്‍ത്തിയാക്കി.ശുഭാന്ത്യം.


തട്ടേന്നു കാലെടുത്തു വെളിയില്‍ വെച്ചതും ബിനോയ്‌ എന്‍റെ കഴുത്തില്‍ കേറിപ്പിടിച്ചു കൊണ്ടു ഒരു വിളി.! :എവിടെ പോയി കിടക്കുവായിരുന്നെടാ പന്നീ ?കിണട്ടീന്നു വെള്ളം കൊരുന്നതിന്ടെ പാടുവല്ലോം നിനക്കറിയുമോ?

അപ്പോളാണ് ഞാന്‍ ഓര്‍ത്തത്‌.സ്ക്രിപ്റ്റ് പ്രകാരം അവര്‍ ഏകദേശം രണ്ടു മിനുറ്റ്‌ വെള്ളം കോരിയാല്‍ മതി.എന്‍റെ സ്വപ്നം കാരണം പാവങ്ങള്‍ 15 മിനുട്ടായി വെള്ളം കോരുകയായിരുന്നു !!! വിയര്‍ത്തു കുളിച്ചു ,ശ്വാസം പോലും കിട്ടാതെ നില്‍ക്കുന്ന അവനോടു ഞാന്‍ എന്ത് പറയാന്‍ !!?

NB: ഞങ്ങളുടെ നാടകം അന്ന് രണ്ടാം സ്ഥാനം നേടി.!!!

No comments:

Post a Comment