ഒരു നിമിഷം

“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)

(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search

23 August 2009

ഓണ പ്രതിഷേധം


കഴിഞ്ഞ ദിവസം പത്രം വായിച്ചപ്പോള്‍ ആണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അറിഞ്ഞത് .കേരളത്തില്‍ തുടര്‍ച്ചയായി 4 ദിവസം ഉണങ്ങി വരണ്ട ദിവസങ്ങള്‍ (Dry day) ആയിരിക്കുമത്രേ ! അതും നമ്മുടെ പൊന്നോണ ദിവസങ്ങളില്‍ !നിങ്ങളൊന്നു ഓര്‍ത്തു നോക്ക്, ഒരു ജനകീയ ഗൊവെര്മെന്ടിനു ഇതിലും വലിയ എന്ത് ജന ദ്രോഹം ആണ് ചെയ്യുവാന്‍ പറ്റുക ? ആരെങ്കിലും അതിനെതിരെ പ്രതിഷേധിച്ചുവോ എന്ന് നോക്ക് ? ? ഒരു ബിവേരജസ് കോര്‍പറേഷന്‍ മാത്രം .അവസാനം അവര്‍ മാത്രമെ നമുക്കുവേണ്ടി ശബ്ദിക്കാന്‍ വേണ്ടി ഉണ്ടായിരുന്നുള്ളൂ. ലോകത്തുള്ള സകല അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടിയും ചാടിതുള്ളുന്ന ഒരൊറ്റ രാഷ്ട്രീയക്കാരന്‍ എന്ക്കിലും നമുക്കുവേണ്ടി ശബ്ദം ഉയര്തിയോ? ഇല്ല നാട്ടുകാരെ ,ഇല്ല .അവര്‍ക്കാവശ്യം നമ്മുടെ വോട്ടു മാത്രമാണ്.നമ്മുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്കൊരിക്കലും വിഷയമല്ല .
പണ്ടൊരു പുണ്യവാളന്‍ കേരളം ഭരിച്ചപ്പോലാണ് നമ്മള്‍ എല്ലാ വിശേഷ ദിവസങ്ങളിലും നീറ്റ്‌ ആയി തുടങ്ങിയത് (അങ്ങോരു പറയുന്നത് ,മാവേലിക്കുശേഷം കേരളത്തിലെ ഏക പ്രജാ ക്ഷേമ തല്‍പ്പരന്‍ താനായിരുന്നെന്നാണ്..നമ്മു സമ്മതിക്കാന്‍ പറ്റുമോ ?ഒരിക്കലുമില്ല .).അതുവരെ എല്ലാ ഒന്നാം തീയതികളിലും ശമ്പളം വാങ്ങി ഷാപ്പി പോയി ഫിറ്റ്‌ ആയിരുന്ന നമ്മള്‍ ,അന്തോണി ഭരണ ശേഷം മുല്ലപ്പൂവും വാങ്ങി വന്നു ഭാര്യെ എടുത്തുയര്‍ത്തി വട്ടം കറക്കാന്‍ തുടങ്ങി .അത് വരെ നമ്മള്‍ മുടിയില്‍ പിടിചായിരുന്നല്ലോ വട്ടം കറക്കല്‍.അതുവരെ @#$%^& മോളെന്നു വിളിച്ചിരുന്ന നമ്മള്‍ അതിനു ശേഷം മോളെന്നു മാത്രം വിളിച്ചു തുടങ്ങിയല്ലോ...എല്ലാ വിശേഷ ദിവസങ്ങളിലും ഷാപ്പില്‍ അട്ടിപ്പേര് കിടന്നിരുന്ന നമ്മള്‍ ,പിന്നീട് രാവിലെ എഴുനേറ്റു കുളിച്ചു അമ്പലത്തിലും പള്ളീലും പോകാന്‍ തുടങ്ഗീലെ ? എന്റെ എളിയ അഭിപ്രായത്തില്‍ കേരളം പരശുരാമന് മുന്‍പും പിന്‍പും എന്നത് മാറ്റി,അന്തോനിക്ക്ക് മുന്‍പും പിന്‍പും എന്നാക്കി മാറ്റണം.
എന്താ ഇതിനെല്ലാം കാരണം.?അങ്ങേരു ഭരിച്ചപ്പോള്‍ ചാരായം എന്ന വെളുത്തിരിക്കുന്ന കുടിവെള്ളം നിരോധിച്ചു. അവനായിരുന്നത്രെ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.കള്ളിണോ വിദേശ മദ്യതിനോ യാതൊരു പ്രശനവും ഇല്ല.അതൊന്നും കഴിച്ചാല്‍ നമ്മള്‍ ഫിറ്റാവുകയും ഇല്ല.ഫിറ്റായില്ലെന്കില്‍ പിന്നെ എന്ത് പ്രശനം. ?നമ്മുടെ സുഖമൊന്നും അങ്ങേര്‍ക്കു വിഷയമല്ലല്ലോ .അങ്ങനെയാണ് നമ്മളെ ഓര്‍ത്തു വേദനിക്കുന്ന കുറെ പേര്‍ മൂല വെട്ടി കണ്ടു പിടിച്ചത്.ചാരായം പോലിരിക്കുമെന്നെ ഉള്ളു.അതിന്റെ യാതൊരു കുഴപ്പവും ഇല്ല.അതുകൊണ്ട് സര്‍ക്കാര്‍ വില്‍ക്കാന്‍ അനുവാദവും കൊടുത്തു.പക്ഷെ കള്ളെന്നു പറഞ്ഞെ വില്ക്കവു.വേണമെങ്കില്‍ അല്‍പ്പം നിറം ചേര്‍ത്തോ .അപ്പോള്‍ വിദേശിയായി.വിദേശികള്‍ക്ക് എന്നും ഇന്ത്യയില്‍ വിലയും കൂടുതലാണല്ലോ .അപ്പൊ നിങ്ങള് ചോദിക്കും കള്ളു കച്ചവടം നിര്‍ത്തിയാല്‍ അല്ലേലും ഒന്നുമില്ലാത്ത നമ്മുടെ ഖജനാവ് പൂട്ടുലെ എന്ന് .അങ്ങനെ ഉണ്ടാവതിരിക്കാനാണ് ബിവേരജസ് കോര്‍പറേഷന്‍ എന്ന സര്‍ക്കാര്‍ കള്ളു കട തുടങ്ങിയത്.ഇവര് നല്ല നിറവും മണവും രുചിയുമുള്ള വിദേശിയെ മാത്രമെ വില്ക്കു.ഈ ചാരായത്തിനു മാത്രമെ പ്രശ്നമുള്ളൂ എന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നല്ലോ .അമൃത്‌ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും നല്ലത് വിദേശ മദ്യം ആണെന്നാണ് പറയുന്നത്. അതുകൊണ്ടാണ് കേരളീയര്‍ ഇപ്പോള്‍ ബൈസെപ്സ് മുഴപ്പിച്ചു "എന്റെ ആരോഗ്യത്തിന്റെ രഹസ്യം വിദേശ മദ്യം" എന്ന് പറയുന്നത്.
എന്നാലും ദോഷം പറയരുതല്ലോ.ആപത്തു കാലത്ത്
ബിവേരജസ് കോര്‍പറേഷന്‍ മാത്രമെ കണ്ടുള്ളൂ.അവര് മാത്രമെ ഓണക്കാലത്തെ നിരോധനം മാറ്റണം എന്ന് പറഞ്ഞുള്ളൂ,മാത്രമല്ല് അച്ഛനായ സര്‍ക്കാരിനു മേപ്പടി ആവശ്യത്തില്‍ കത്ത് വരെ അയച്ചത്രെ !ഇതൊക്കെ വായിച്ചിട്ട് എനിക്ക് കുളിര്കൊരീട്ടു വയ്യ .ഇനിയെങ്കിലും സര്‍ക്കാരിനു മനം മാറ്റം ഉണ്ടാകുമെന്നും ,365 ദിവസോന്നും "സാധനം "മുടക്കമില്ലാതെ ലഭ്യമാക്കാന്‍ ഉള്ള വഴികള്‍ ഉണ്ടാക്കുമെന്നും കരുതുന്നു .റേഷന്‍ കടകള്‍,മാവേലി സ്റ്റോര്‍ എന്നിവയോട് അനുബന്ധിച്ച് ഒരു ഔട്ലെറ്റ് തുടങ്ങാവുന്നതാണ് .

ബിവേരജസ് കോര്പോരെഷന് എന്റെ വക ഒരു പരസ്യ വാചകം "മദ്യം കഴിക്കണം ഇന്നൊന്നാം തീയതിയായ്‌ ,ഒന്നാം തീയതിയായ്‌."
(പ്രേരണ..ഒരു പരസ്യം )

1 comment: