ഒരു നിമിഷം

“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)

(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search

19 August 2009

ആനയും റബ്ബറും !!

ഇത് ഞാന്‍ നേരത്തെ പറഞ്ഞതിന്റെ ബാക്കിയാണ് .ഫിലിപ്പ് മാഷ്നു ഞങ്ങളെ തല്ലേണ്ടി വന്ന കഥ .ഇതിലും മുഖ്യ കഥാപാത്രങ്ങള്‍ ഞങ്ങള്‍ ആണെങ്കിലും കുറച്ചു ഉപ കഥാപാത്രങ്ങളും കൂടി ഉണ്ട്

ഇതും നാലാം ക്ലാസ്സിലെ സംഭവങ്ങളാണ്.ഞങ്ങളുടെ സ്കൂള്‍ ഒരു ഗ്രാമ പ്രദേശത്താണ് .സഹ്യന്റെ മലനിരകളില്‍ നിന്നും വലിയ ദൂരമൊന്നുമില്ലാത്ത ഒരു സ്ഥലത്തു.മുഖ്യ കൃഷി റബ്ബര്‍ ആണ്.ചെറിയ അളവില്‍ ഒന്നുമല്ല ..നൂറും അതിലധികവും ഏക്കര്‍ സ്ഥലത്തു .സ്കൂള്‍ നിന്നിരുന്ന സ്ഥലത്തിന് ചുറ്റും ഇത്തരം തോട്ടങ്ങള്‍ ആയിരുന്നു.അങ്ങനെ ഒരുകാലത്ത് തൊട്ടടുത്തുള്ള തോട്ടത്തിലെ റബ്ബര്‍ റീ plantation വന്നു . റീ plantation എന്ന് പറഞ്ഞാല്‍ നമ്മള്‍ ഇഞ്ചിഞ്ചായി വെട്ടിക്കൊല്ലുന്ന റബ്ബര്‍ ഇനെ ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്കു ശേഷം മുഴുവനായി കൊല്ലുകയും, അതിന് ശേഷം പാല്‍ ചുരത്തി മരിക്കാനായി പുതിയ തൈകളെ നടുകയും ചെയ്യുന്ന അഭ്യാസമാണ്.റീ plantation സാധാരണ ഒരു ഉത്സവമായിരുന്നു.കാരണം ധാരാളം ചുള്ളിക്കമ്പുകള്‍ വിരകാവശ്യത്തിനായി നാട്ടുകാര്‍ക്കു കിട്ടുന്ന സംഭവം എന്ന നിലയില്‍ .

ഇത്തരം വലിയ തോട്ടങ്ങള്‍ ഒക്കെ തന്നെ കുന്നും മലയും ഒക്കെ ആയിരിക്കും.നമ്മുടെ കഥ നായകനും ഇതില്‍നിന്നു വ്യത്യസ്തനായിരുന്നില്ല .ഇതിലുള്ള പ്രശ്നം എന്താണെന്നു വെച്ചാല്‍ ലോറി മുതലായ ലോഡ് വാഹനങ്ങള്‍ ഒന്നും കയറി വരില്ല .അപ്പൊ പിന്നെ വെട്ടിയിട്ട തടികള്‍ ഒരു വഴിക്കാക്കണമെങ്കില്‍ ഒരാളുടെ സഹായം കൂടിയെ തീരു ..സാക്ഷാല്‍ ആനയുടെ !!
അങ്ങനെ പാപ്പാന്മാരുടെ സകല അച്ഛന്‍ അമ്മ വിളികളും കേട്ടു,വാരിക്കുഴിയില്‍ വീഴാന്‍ കണ്ട ശപിക്കപ്പെട്ട ആ നിമിഷത്തെ ഓര്ത്തു കൊണ്ടു ആനകള്‍ പിടിയോട്‌ പിടിതന്നെ.
സാധാരണ ഗതിയില്‍ ഇത്തരം സ്ഥലത്തു മുതിര്ന്ന ആള്‍ക്കാര്‍ മാത്രമെ ഉണ്ടാകു.അവര്ക്കു വിവരമുണ്ട് എന്നാണല്ലോ വെപ്പ്.അതിനാല്‍ തന്നെ പിടിച്ചു കണ്ട്രോള് പോയ ആനകളില്‍ നിന്നു ഒരുമാതിരിയൊക്കെ ഡിസ്ടനസ് പിടിച്ചാണ് ആള്‍ക്കാര്‍ നില്‍ക്കുക. അത് ആനയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, സ്വന്തം തടി രെക്ഷിക്കാന്‍ മാത്രമാണെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ !!

ഇവിടെ കാര്യം തിരിച്ചായി..ആന, വിവരദോഷികളായ ഒരു കൂട്ടം സ്കൂള്‍ പിള്ളാരുടെ മുന്നില്‍ നിന്നാണല്ലോ ജോലി ചെയ്യേണ്ടത്..ആത്മാഭിമാനമുള്ളല്ല ഏത് ആനക്ക് പറ്റും ഇത്രയും ചെറിയ പിള്ളാരുടെ മുന്നില്‍ അടിമപ്പണി എടുക്കാന്‍ ? അത് കൊണ്ടു തന്നെ 3 ആനകളുടെയും പാപ്പാന്‍ മാര്‍ ആദ്യമെ സാരന്മാരോട് പറഞ്ഞിരുന്നു ,ഈ വിവരടോഷികലെ അങ്ങോട്ട് വിടല്ലെ എന്ന് .അവര്‍ ആ കാര്യം ഞങ്ങളോട് പറയുകയും,പോകുന്നവന്മാര്‍ വിവരമരിയുകളും ചെയ്യുമെന്ന് പറഞ്ഞു.എത്ര ധീരന്മാര്‍ ആണെങ്കിലും ബീറ്റ്‌ പോലീസ് നെ കണ്ടാല്‍ നമ്മള്‍ അനുസരിക്കില്ലെ ?ഇതു പോലെ ഞങ്ങളും അനുസരിച്ച് .ആനയെ മനസില്ല മനസോടെ വിഹഗ വീക്ഷണം നടത്തി വന്നു.

ഈ പരുപാടി രണ്ടാം ദിവസത്തിലേക്കു കടന്നു.ബിനോയ്‌ യുടെ ക്ഷമ നശിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ .കാര്യം എനിക്ക് ആനയെ പേടിയാണെങ്കിലും ,ഒന്നു അടുത്തുപോയാല്‍ കൊള്ളാമെന്ന് ഒരു ആശ.അങ്ങനെ ഞങ്ങള്‍ 100 m അകലെയായി പണിയെടുക്ക് കേസരി പക്ഷം എത്തി.ആകെ ഒരു കമ്പി വേലിയുടെ അകലം മാത്രം.പാപ്പാനും ആനക്കും ഒരുപോലെ ഞങ്ങളെ ഇഷ്ടപെട്ടില്ല എന്ന് പേരുടെയും നോട്ടം കണ്ടാല്‍ തന്നെ അറിയാം.ഇനിയാണ് കഥമാരുന്നത്.ഞാന്‍ അന്ന് ക്ലാസ്സ് ചട്ടമ്പി ആണ്..ന്നുവെച്ചാല്‍ ക്ലാസ്സ് ലീഡര്‍ തന്നെ .അങ്ങനെ ഞങ്ങള്‍ ആനക്കഴ്ച്ചയില്‍ മുഴുകി നില്ക്കുംബോലന്ആണ് ബാക്കി ദ്രോഹികള്‍ ഇതു കാണുന്നത് . ക്ലാസ്സ് ലീഡര്‍ അവിടെ ഇല്ലെ..പിന്നെന്താ നമുക്കയാല്‍ എന്ന ഇപ്പോളത്തെ വോറെരന്മാര്‍ക്ക് മന്ത്രിമാരോടുള്ള അതേ മനോഭാവം.അങ്ങനെ ആളുകൂടി.ഞങ്ങളെ പോലും ഇഷ്ട്ടപെടാത്ത തടിപെരുക്കികള്‍ക്ക് പിന്നത്തെ കാര്യം പറയണോ?

അപ്പോളാണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്..ഒരാള്‍ തോട്ടത്തില്‍ നിന്നു പതുക്കെ സ്കൂളിലേക്ക് പോകുന്നു .കാര്യം പിടികിട്ടിയ ഞാനും ബിനോയി യും പതുക്കെ വലിഞ്ഞു.ആന ദര്ശനം അപ്പോള്‍ മാത്രം തുടങ്ങിയ ബാക്കി ഹത്ഭാഗ്യവാന്മാര്‍ വരാനിരിക്കുന്ന വിപത്ത് തിരിച്ചരിഞ്ഞതുമില്ല .

പെട്ടന്നാണ് ഫിലിപ്പ് മാഷിന്റെ അലറ്ച്ചകെട്ടത്‌.സ്വതവേ വെള്ളത്താടിയായ സാര്‍ പെട്ടന്ന് രൌദ്ര ഭീമനായി .ആര്ക്കും ഓടാന്‍ പോലും പറ്റുമായിരുന്നില്ല. അങ്ങനെ പ്രതികളെ എല്ലാം കയ്യോടെ പിടിച്ചു സ്കൂള്‍ മുറ്റത്ത്‌ നിരര്‍ത്തി നിര്‍ത്തി.എല്ലാവരും വള്ളി ചൂരലിന്റെ സുഖം അറിഞ്ഞു തുടങ്ങി .ഞങ്ങളാകട്ടെ "ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ" ലൈനിന്‍,"ഇവന്മാര്‍ക്കൊക്കെ ഇത് തന്നെ വേണമെന്ന്" പറഞ്ഞു കൊണ്ട് അടി ആസ്വദിക്കാന്‍ തുടങ്ങി

.അവസാനം അടിക്കാന്‍പിടിച്ചത് മുത്തളിബിനെ ആയിരുന്നു.സ്വതവേ ഭീരുവായ അവന് അടി സന്കല്‍പ്പ്പിക്കാന്‍ പോലും
പറ്റുമായിരുന്നില്ല . കത്തി കണ്ട ആടിനെ പോലെ " മേ" ന്നൊരു കരച്ചിലോടെ അവന്‍ ആ സത്യം പറഞ്ഞു .ആരാണ് തുടക്കക്കാര്‍ എന്ന ,ഞങ്ങള്‍ക്ക് ഭീകരമായ, സത്യം !!!അതുവരെ തല്ലു കൊണ്ട സകല ദ്രോഹികളും ഒറ്റ ശബ്ദത്തില്‍ അത് ശരിവെച്ചതൊടെ സാറിന് പിന്നൊന്നും ആലോചിക്കേണ്ടിയിരുന്നില്ല .

ബിനോയ്ക്ക് എണ്ണം പറഞ്ഞ 2 എണ്ണം .ക്ലാസ്സ്‌ ലീഡര്‍ ആവുക എന്ന കുറ്റം കൂടി ഉള്ളതിനാല്‍ എനിക്ക് 4 ഉം !!ബാക്കി ഉള്ളവര്‍ക്ക് 1 ആയിരുന്നു എന്നുകൂടി ഓര്‍ക്കുക.വളരെ വര്‍ഷങ്ങള്‍ വേണ്ടി വന്നു ആ കല മാറുവാന്‍.കുറെ കാലത്തേക്ക് ആ എന്ന് കേട്ടാല്‍ പോലും ഞെട്ടുമായിരുന്നു എന്നതും സത്യം.

No comments:

Post a Comment