ഒരു നിമിഷം

“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)

(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search

3 April 2010

വിദ്യ എന്ന അഭ്യാസം

മാതൃഭൂമി ലേഖന പരമ്പര ആണ് ഇപ്പോള്‍ ഇങ്ങനെ ഒരു തിരിഞ്ഞു നോട്ടത്തിന് കാരണമായത് .കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മകളും ,കയ്പ്പും മധുരവും.

ഞാന്‍ ലോവെര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി  വിദ്യാലയങ്ങളില്‍ പഠിച്ചത് ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നു..ഒരു നാട്ടിന്‍ പുറത്തെ ഭൌതിക സാഹചര്യങ്ങളുടെ കുറവുകള്‍മാത്രം അലങ്ഗാരമായി ഉണ്ടായിരുന്ന ഒരു സാധാരണ വിദ്യാലയം.പക്ഷെ അവിടുത്തെ അധ്യാപകരുടെ സ്നേഹം എല്ലാ കുറവുകളേയും അപ്രസക്തമാക്കുന്ന ഒന്നായിരുന്നു.ആ സ്നേഹവും കരുതലും ഞങ്ങളുടെ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്ക് വഹിച്ചു എന്നത് നിസ്തര്‍ക്കമാണ്.ആദ്യമായി വിദ്യാലയത്തില്‍ ചെല്ലുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതുവരെ വളര്‍ന്ന സാഹചര്യത്തില്‍ നിന്നുള്ള ഒരു പറിച്ചു നടല്‍ ആണ് വിദ്യാലയ ജീവിതം.തന്റെ വ്യക്തിത്വം തിരിച്ചറിയാനും ,പരിപോഷിപ്പിക്കാനും കുറവുകള്‍ മാറ്റി അതിനെ മനോഹരമാക്കാനും ഒരു കുട്ടി അവിടെ നിന്ന് പഠിച്ചു തുടങ്ങുന്നു.അവിടെയാണ് പ്രൈമറി അധ്യാപകരുടെ പ്രസക്തി.അവരുടെ കഴിവാണ് ഒരു കുട്ടിയെ വാര്തെടുക്കുന്നതും കൂടുതല്‍ നേട്ടങ്ങള്‍ക്കായി പ്രപ്തരാക്കുന്നതും.എന്നാല്‍ ഇന്നത്തെ നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സ്ഥിതി നോക്ക്..കുറെയേറെ അര്‍ത്ഥശൂന്യമായ പരീക്ഷണങ്ങളുടെ ബലിയാടുകള്‍ ആകുകയാണ് നമ്മുടെ കുഞ്ഞു തലമുറ .മികച്ച വിദ്യഭ്യാസം എന്നത് ഇന്ന് പൊതുവില്‍ ഒരു മരീചികയാകുന്നു,പണമില്ലാത്തവര്‍ക്ക്‌.ഈ ദുസ്ഥിക്ക് കേന്ദ്ര നിയമം വഴി ഒരു പരുധി വരെ അറുതിവരും എന്ന് പ്രതീക്ഷിക്കാം.
ഇനി പ്രാഥമിക വിധ്യഭായസതിന്ടെ നിലവാരത്തിലേക്ക്.ലോകബാങ്കിന്റെ പണം നേടിയെടുക്കാനും ,അത് വെട്ടിച്ചു തിന്നാനും ഉള്ള ഒരു വഴിമാത്രമാനിന്നു വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍.ദീര്‍ഘ ദൃഷ്ടി ഇല്ലാത്ത കുറെ കോമാളിത്തരങ്ങള്‍ മാത്രമായി അവ അധപതിചിരിക്കുന്നു.ഡി പി ഇ പി യുടെ കാര്യം തന്നെ നോക്കാം.കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലതായത് പോലെ സിലബസ്‌ ലഘൂകരിച്ചു അതിലൊന്നും ഇല്ലാതായി.പഠനത്തില്‍ പിന്നാക്കം  നില്‍ക്കുന്ന കുട്ടികള്‍ക്ക് സവിശേഷ ശ്രദ്ധയും ,പ്രത്യേക പരിശീലനവും നല്‍കി ഏറ്റവും മിടുക്കരാക്കുക എന്നാ സാമാന്യ ബുദ്ധിക്ക് പകരം ,1+1=3 എന്ന് പറയുന്നവര്‍ക്കും,അവന്റെ യുക്തിക്ക് അതാണ് ശരി ,അതിനാല്‍ അതും ശരിയാകുന്നു എന്നതുപോലുള്ള തമാശകളും ഇതില്‍ കാണാം.തലവേദന വന്നാല്‍ ചികിത്സിച്ചു മാറ്റെണ്ടതിനുപകരം തലതന്നെ വേണ്ടാന്നു വെക്കുന്ന ഉത്തരാധുനിക പരിഷ്ക്കാരം.അതിനാല്‍ ഒരു ഗുണമുണ്ടായി.സ്വകാര്യ വിദ്യാലയങ്ങള്‍ പെട്ട് പെരുകി.പണമില്ലാത്തവന്‍ കടമെടുത്തും പഠിപ്പിക്കാന്‍ നിര്‍ബധരായി.ഫലം ..അവസാനം പലപ്പോളും കൂട്ട  ആത്മഹത്യകള്‍ ..പണ്ടത്തെ സിലബസ്‌ ഇന് എന്തായിരുന്നു ഇത്രകുഴപ്പം?അത് പടിചിട്ടല്ലെ മലയാളികള്‍ ലോകം മുഴുവം എത്തിയത് ?പ്രശംസക്ക് അര്‍ഹരായത്?അതിനാല്‍ തന്നെ ഇപ്പോള്‍ നമുക്ക് കുറവുള്ളത് സിലബസ്‌ ഒന്നുമല്ല..അത് അര്‍പ്പണ മനോഭാവം തന്നെയാണ്.പ്രാഥമിക തലത്തില്‍ മികവുറ്റ അധ്യാപകര്‍ ഉണ്ടാകുന്നില്ല എന്ന ദുഖ സത്യം.പാവനമായ അധ്യാപനവൃത്തി ഇന്ന് മറ്റൊരു തൊഴിലുപോലെ വെറും ഉപജീവനമാര്‍ഗം മാത്രമായി തരാം താഴുന്നു.പഴയ തലമുറ മുറുകെ പിടിച്ച മൂല്യങ്ങള്‍ കൈമോശം വന്ന ഒരു പുതു തലമുറ അധ്യാപകരില്‍ നിന്ന് അധികമൊന്നും പതീക്ഷിക്കാനെ  പാടില്ല എന്നത് മറ്റൊരു സത്യം.കുട്ടികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന,കരുതലോടെ കൈപിടിച്ച് നടത്തുന്ന ഒരു കൂട്ടം അധ്യാപകരുടെ അഭാവം.ഒരു ഉപജീവനം എന്ന നില മാത്രമായപ്പോള്‍ ഇതിലും വേതനം കിട്ടുന്ന ,മികച്ച ജോലികളിലേക്ക് ആള്‍ക്കാര്‍ മാറിപ്പോകുന്നു.അതിനാല്‍ തന്നെ മികച്ച സേവന വേതന വ്യവസ്ഥ താഴെ തട്ടിലെക്കും കൊണ്ട് വരിക എന്നത് ഇക്കാര്യത്തില്‍ പ്രധാനമാണ്.സിലബസ്‌ മാറുന്നതില്‍ അധികം എന്റെ അഭിപ്രായത്തില്‍ മാറേണ്ടത് അധ്യാപന പരിശീലന പരുപാടി ആണ്.എന്റെ അറിവില്‍ ഇപ്പോളും അതിന്റെ ചിട്ടവട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.അത് മാറ്റി തങ്ങള്‍ ചെയ്യുന്ന ജോലി എന്നത് ഒരു രാജ്യത്തിന്റെ ഭാവി ശ്രേയസ് തീരുമാനിക്കുക എന്ന സുപ്രധാനമായ കാര്യമാണെന്ന അവബോധം ഉണ്ടാക്കുന്ന ഒരു പരിശീലന പദ്ധതിക്ക് രൂപം നല്‍കുക എന്നതാണ്.നല്ല തടിയിലെ നല്ല ശില്‍പം വിരിയു എന്നതിനാല്‍ ഇതിനു വരേണ്ട ആള്‍ക്കാര്‍ മികച്ച ശേഷി ഉള്ളവരായിരിക്കണം.അതിനു അവരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കേണ്ടി ഇരിക്കുന്നു.
ഹൈ സ്കൂള്‍ മുതല്‍ മേലോട്ടനെന്കില്‍ ,ഊഷ്മളമായ ഒരു വ്യക്തി ബന്ധം വിദ്യാര്‍ഥി അധ്യാപക തലത്തില്‍ ഇല്ല തന്നെ.ഇതൊക്കെ മാറാതെ ,തന്റെ അധ്യാപകനെ ആദരവോടെ സമീപിക്കുന്നവിദ്യാര്‍ഥിയെ ,തന്റെ വിദ്യാര്‍ഥിയെ മനസ് തുറന്നു സ്നേഹിക്കുന്ന അധ്യാപകനും ഇല്ലാത്തിടത്തോളം നമ്മുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപെടുകയില്ല.അതിനാല്‍ തന്നെ അഴിച്ചുപണി ഏറ്റവും താഴെ നിന്ന് തന്നെ വേണം.വക്ര  ബുദ്ധിയും ,അനാവശ്യ പിടിവാശികള്‍ ഉപേക്ഷിച്ചു കൊണ്ട് തുടങ്ങേണ്ടിയിരിക്കുന്നു,പ്രത്യാശ ഭരിതമായ ഒരു നല്ല നാളേക്ക് വേണ്ടി....

വാല്‍ക്കഷണം.
തൊടുപുഴ കോളേജ് ലെ ചോദ്യപേപ്പര്‍ ഇങ്ങനെ ആയിരുന്നത്രെ

ചോദ്യം :ഉചിതമായ ചിഹ്നം ചേര്‍ക്കുക
മുഹമ്മദ്: പടച്ചോനെ പടച്ചോനെ

ദൈവം    :എന്താടാ നായിന്റെ മോനെ

ബാക്കി പിന്നെയുമുണ്ട്.എന്നാലും ഇതുമതിയായിരുന്നു ഞെട്ടാന്‍.ഇത്തരം "അധ്യാപകരുടെ "സംസ്കാരം ഓര്‍ത്തു തൊലി ഉരിഞ്ഞു പോകുന്നു.ഇവന്മാരൊക്കെ പഠിപ്പിച്ചാല്‍ വിദ്യാര്‍ഥി നേടുന്ന സംസ്കാരം എന്താണെന്നു ഊഹിക്കാമല്ലോ...ദൈവം രക്ഷിക്കട്ടെ....