ഒരു നിമിഷം

“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)

(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search

21 August 2009

കല്ലടയാറ്

ഒരു ഞായറാഴ്ച. രാവിലെ വീട്ടുമുറ്റത്ത്‌ വെറുതെ ഇരിക്കുകയായിരുന്നു ഞാന്‍.അപ്പോളാണ് കുറച്ചു അപ്പുറത്ത് നിന്ന് ഒരു ബഹളം കേട്ടത്.എന്താണെന്നു ചോദിച്ചപ്പോള്‍ അപ്പുറത്തെ ചേച്ചി ആണ് മറുപടി പറഞ്ഞത്."നമ്മടെ കുഞ്ഞിരാമേട്ടനെ പോലീസ് പിടിച്ചു ".ഞാന്‍ അത് കേട്ടോന്നു ഞെട്ടി.നിങ്ങള് വിചാരിക്കും ,ഇനിയിപ്പോ സഹകള്ളനായ എന്നെ പിടിക്കാനും പോലീസ് വരും എന്നൊക്കെ വിചാരിച്ചായിരിക്കും എന്ന് !!!എന്നാല്‍ അതൊന്നും ആയിരുന്നില്ല കാര്യം.നാട്ടിലെ ഒരു മാന്യനായ കുഞ്ഞിരാമേട്ടനെ പോലീസുകാര് പൊക്കി എന്ന് കേട്ടപ്പോളുണ്ടായ ധാര്‍മിക രോഷത്തിന്റെ ഞെട്ടലായിരുന്നു അത് !

ഈ സംഭവം നടക്കുന്നത് എന്റെ അമ്മയുടെ തറവാട് സ്ഥിതിചെയ്യുന്ന ,അടൂരിനും 10 കിലോമീറെര്‍ അകലെ കല്ലടയാറ്റിന്‍ തീരത്തുള്ള ഒരു ഗ്രാമത്തിലാണ്.(കഥാപ്രസംഗം പോലുണ്ടില്ലെ ?)അവിടുത്തെ ഒരു സാധാരണ കര്‍ഷകന്‍ മാത്രം ആയിരുന്നു കക്ഷി.വയസു പത്തറുപതു ആയെങ്കിലും ആയകാലത്തും ഇപ്പോളും നല്ലവണ്ണം അധ്വാനിച്ചു ജീവിക്കുന്നതിനാല്‍ ഇപ്പോളും സ്റ്റീല്‍ ബോഡി തന്നെ .പ്രത്യേകിച്ച് ഒരു അസുഖവും പറയാനില്ല.മൂന്നു ആണ്മക്കള്‍.എല്ലാവര്ക്കും സെന്‍സെസ് ഡയറക്ടേരറ്റില് പിടിപ്പതു ജോലിയും ! അതിന്റെ പേരില്‍ വല്ല പെണ്പിള്ളരുടെയും അച്ചന്മാര്‍ തെറി വിളിക്കുന്നത്‌ മാത്രം ആയിരുന്നു ഒരു ബുദ്ധി മുട്ട് !
കുഞ്ഞിരാമെട്ടന്ടെ ഏക ദുശീലം മദ്യപാനമായിരുന്നു. എന്ന് വെച്ച് പുള്ളി എല്ലാ ദിവസവും കിറുങ്ങി നടക്കുകയൊന്നുമില്ല.മിക്കവാറും ചന്ത ആഴ്ച്ചയ്യായ വെള്ളി ആഴ്ച ആയിരിക്കും കലാപരുപാടി .ഇവിടിങ്ങളില്‍ "ഒഴിച്ച് കൊടുപ്പ് " എന്നൊരു കര്‍മം നിര്‍വഹിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഉണ്ട് .അവര്‍ കഷ്ട്ടപെട്ടു സര്‍ക്കാര്‍ മദ്യ ശാലയില്‍ പോയി വലിയ മദ്യ കുപ്പികള്‍ വാങ്ങി സ്റോക്ക് ചെയ്യുന്നു.എന്നിട്ട് വരുന്ന നാട്ടുകാര്‍ക്ക് അവര്‍ക്കിഷ്ട്ടപ്പെട്ട രുചികളില്‍ വിതരണം ചെയ്യുന്നു.!ഇതിനെ ആണ് "സഹകരണ വിപണനം കേരളീയം" എന്ന് പറയുന്നത്.കൂടെ കഴിക്കാന്‍ പൂവബഴം കിട്ടും.ഒരെന്നത്തിന് വെറും ഏഴ് രൂപ മാത്രം.നിങ്ങള് ചോദിക്കും ഇത് പിടിച്ചുപരിയല്ലെ,പാവപ്പെട്ട മദ്യപന്മാരെ പറ്റിക്കുക അല്ലെ എന്നൊക്കെ.അതിനകത്തെ റിസ്ക്‌ നിങ്ങള്ക്ക് മനസിലാകതതുകൊണ്ടാണ്.പോലീസിനും കള്ലെമാന്മാര്‍ക്കും എവിടുന്ന മാസപ്പടി കൊടുക്കുന്നത്?ഇത്തരം "ജനസേവന കേന്ദ്രങ്ങള്‍ "അടച്ചുപൂട്ടിയാല്‍ ഇവരൊക്കെ ദാഹജലം തേടി എവിടൊക്കെ അലയേണ്ടി വരും?അങ്ങനെ അലഞ്ഞു കനാലില്‍ വീണു മരിച്ചാല്‍ രാജ്യത്തിന് എന്തൊരു നഷ്ട്ടമായിരിക്കും ?നമ്മുടെ കഥാനായകനും സേവന കേന്ദ്രത്തിലെ മെമ്പര്‍ ആയിരുന്നു.

ഇനി അല്‍പ്പം ഭൂമി ശാസ്ത്രം.വലിയൊരു പാട ശേഖരത്തിന്റെ കരയിലാണ് ഈ സംഭവങ്ങളൊക്കെ.പാടം ചെന്ന് കേറുന്നത് ഒരു റോഡില്‍ .അത് കഴിഞു ഒരു കിലോമീറ്റെര്‍ ചെന്നാല്‍ കല്ലട ആറ് .ഈ പാടത്തിന്റെ നടുവിലൂടെ ഒരു അയോര്‍ട്ട പോലെ പ്രധാന വരമ്പ്.ഒരു "മാതിരി " കാറൊക്കെ പോകും.കുഞ്ഞിരാമേട്ടന്‍ സേവന കേന്ദ്രത്തില്‍ നിന്ന് വരുന്നതും ഇത് വഴി തന്നെ.മറ്റു ദിവസങ്ങളില്‍ ചാക്കും ചുമന്നു പോകുമ്പോള്‍ പോലും അനുഭവപ്പെടാത്ത വീതിക്കുറവ് അനുഭവിച്ചുകൊണ്ട്‌ ഒരു വിധം വരും.പിന്നീടുള്ള പരുപാടി റോഡ്‌ അരികിലെ കരണ്ടു പോസ്റ്റ്‌ പിഴുതു മാറ്റി വീതി കൂട്ടാന്‍ നോക്കുക എന്നതാണ്.അതെല്ലാം കഴിഞ്ഞു വീട്ടിലെത്തും.ഭാര്യ മര്‍ദിനി അകത്തു ചെന്നില്ലെങ്കില്‍ വീടുകാരും,നാട്ടുകാരും ഉറങ്ങും.ഇല്ലേല്‍ രണ്ടു കൂട്ടര്‍ക്കും ശിവരാത്രി.,കൂട്ടിനു ഡോള്‍ബി ദിടിസ് ല് ഭരണിപ്പാട്ടും !!
ഇങ്ങനൊക്കെ ആണെങ്കിലും പോലീസ് പിടിക്കാന്‍ മാത്രം ഒന്നും പ്രശ്നം ചേട്ടന്‍ ഒന്ടക്കാറില്ല.പിന്നെ എന്തായിരിക്കും കാരണം?
വൈകുന്നേരം ആണ് വാര്‍ത്ത കിട്ടിയത്.ചേട്ടന്‍ സേവന കേന്ദ്രത്തില്‍ നിന്ന് വരുന്നവഴി.കുറച്ചു കഴിഞ്ഞപ്പോള്‍ ദേഹത്തോക്കെ ഒരു നനവ്.ചുറ്റും നോക്കിയപ്പോള്‍ ആണ് മനസിലായത് കിടക്കുന്നത് കല്ലടയാറ്റില്‍ !!അതോടെ മരണ വെപ്രാളം ആയി..എങ്ങനെ എങ്കിലും രക്ഷപെടണമല്ലോ.നോക്കിയപ്പോള്‍ കയ്യെത്തുന്ന ദൂരത്തു മരങ്ങള്‍ നില്‍ക്കുന്നു.ചേട്ടന്‍ വെപ്രാളത്തില്‍ ഒരു മരത്തില്‍ കയറി പിടിച്ചു.കഷ്ടകാലത്തിനു അത് കൂടിങ്ങു പോന്നു .പിന്നെ പിടിച്ച കുറെ മരങ്ങളും പിഴുതു പോന്നപ്പോള്‍ ചേട്ടന്‍ മരിക്കാന്‍ തയ്യാറെടുത്തു.അപ്പോളാണ് അയലോക്കത്തെ സുകുമാരന്‍ ചേട്ടന്‍ അത് വഴി വന്നതും ,സാഹസികമായി രക്ഷപെടുതിയതും ..ഹാവു..രക്ഷപെട്ടല്ലോ..അതിനെന്തിനാ പോലീസ് പിടിച്ചത് ?അതിനെ മറുപടി ,ഭാര്യ, ഭാര്‍ഗവി ചേച്ചി ആണ് പറഞ്ഞത്.

"ഒന്നും രണ്ടുമല്ല 12 മൂട് കപ്പയാ പിഴുതത് !!!"

സംഭവം ചേട്ടന്‍ വെള്ളത്തില്‍ വീണു .പക്ഷെ അത് വരമ്പിന്റെ ഒരതുണ്ടായിരുന്ന കൈത്തോടായിരുന്നു.മരമെന്നു കരുതി പിടിച്ത്തു തൊട്ടടുത്തുള്ള പണയില്‍ വിജയന്‍ പിള്ള കൃഷി ചെയ്തിരുന്ന,വിളവെടുക്കരായ മരചീനിയിലും !!!

NB: വിജയന്‍ പിള്ള പരാതി കൊടുത്തു.ചേട്ടന്‍ അടിയും കൊണ്ടു,നഷ്ടപരിഹാരവും കൊടുത്തു.അതോടെ അങ്ങേര് നന്നായി..സ്വന്തമായി കുപ്പി വീട്ടില്‍ വാങ്ങി വെച്ച് അടിച്ചു തുടങ്ങി !!!

No comments:

Post a Comment