ഇത് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിച്ചപ്പോലുള്ള ഒരു കഥയാണ് .ഞങ്ങള്‍ മലപ്പുറം ജില്ലയിലെ നിലംബൂര്‍ ഇന് അടുത്തുള്ള പറമ്പ u p സ്കൂളില്‍ പഠിക്കുന്ന കാലം .ഒരു സര്‍ക്കാര്‍ വിദ്യാലയത്തിനു വേണ്ട എല്ലാ പരാധീനതകളും തികഞ്ഞ ഒന്നായിരുന്നു എന്റെ സ്കൂളും.ഇന്നത്തെ പോലെ ssa യും ഒന്നും ഇല്ലാതിരുന്ന ഒരു കാലം.നല്ലൊരു ബെന്ജും ടെസ്കുമോ ,ചോരാത്ത കെട്ടിടങ്ങളോ ഒന്നും മിക്ക ഗ്രാമീണ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും വിധിച്ചിട്ടില്ല .പക്ഷെ ഒരു കൂട്ടം നല്ല സുഹൃത്തുക്കള്‍ ,ജീവിതത്തിനു മുതല്ക്കൂട്ടവുന്ന കാഴ്ച്ചപ്പാടുകള്‍..ഇവയൊക്കെയും വിലമതിക്കനകാത്ത സമ്പാദ്യം ആയിരുന്നു.അങ്ങനെ ഞങ്ങളുടെ സ്കൂള്‍ ജീവിതം "ആല്മാവിന്‍ ചുവട്ടില്‍ "ആയിരുന്ന കാലം.നിങ്ങള്‍ വിചാരിക്കും എന്താണ് ഈ ആല്മാവ് എന്ന് .ആത്മാവ് ലോപിച്ച് ഉണ്ടായതൊന്നുമല്ല.പണ്ട് ആരോ ഒരു ആലും മാവും അടുത്തടുത്ത് നട്ടു.വളര്‍ന്നപ്പോള്‍ രണ്ടുപേര്‍ക്കും വിട്ടുപിരിയാന്‍ വയ്യ.അങ്ങനെ അവര്‍ ഒന്നായി വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി .ഒറ്റത്തടി.അങ്ങനെ അവര്‍ "ആല്‍മാവായി ".ഈ വിചിത്ര മരത്തിന്റെ കീഴില്‍ ആയിരുന്നു ഞങ്ങളുടെ മിക്ക ക്ലാസ്സുകളും .പ്രകൃതി സ്നേഹം കൊണ്ടൊന്നുമല്ല കേട്ടോ..മറിച്ച് ക്ലാസ്സ് റൂം ഇല്ലാത്തതു കൊണ്ട് മാത്രമായിരുന്നു .അങ്ങനെ നാലാം ക്ലാസ്സ് വന്നു.എഴാം തരം വരെ ഒരുമിച്ചു പഠിക്കാം എന്ന സൗകര്യം ഉണ്ട് എന്നതിനാല്‍ പലയിടതെം പോലെ വിടപറച്ചില് ഒന്നും അവിടില്ല .
ബിനോയ് യും ഞാനും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു.ഒരുമിച്ചു തന്നെ നടപ്പ് ,ഇരിപ്പ്,കളി അങ്ങനെ ഗുസ്തി വരെയും ഒരുമിച്ച്.അങ്ങനിരിക്കെ നാലാം ക്ലാസ്സില്‍ ഞങ്ങള്‍ക്ക് മലയാളം സാറായി ഫില്പ് മാഷ് വന്നു.കണ്ടാല്‍ സൌമ്യന്‍..ഒരു കുഞ്ഞു പഴുതാര മീശയും വെച്ച് നടക്കുന്ന ശാന്ത സ്വഭാവി. എങ്കിലും ഞങ്ങള്‍ അങ്ങോരുടെ കയ്യില്‍ നിന്നു വരെ തല്ലു മേടിക്കുന്നതിലും വിജയം വരിച്ചിട്ടുണ്ട് .ആ കഥ പിന്നെ പറയാം .
ഇനി ഇവിടുത്തെ കഥയിലേക്ക്.സാര്‍ ഗൌരവത്തില്‍ ഒരു കവിത പഠിപ്പിക്കുന്നു.ഉണ്ണി യേശുവിന്റെ ജനനം ആണ് പ്രതിപാദ്യ വിഷയം. അര്‍ത്ഥങളിലൂടെയും അര്‍ത്ഥതരങ്ങളിലൂടെയും സാറ് ഒഴുകുകയാണ് .അധ്യാപനത്തിന്റെ മര്‍മം അറിഞ്ഞിട്ടുള്ള അദ്ദേഹം ഇടയ്ക്കു വെച്ച് കുട്ടികളെ പദ്യഭാഗത്ത് ഇഴുകി ചേര്‍ക്കാന്‍ വേണ്ടി ഒരു ചോദ്യം ചോദിച്ചു.. എന്താണ്" അര്‍ത്ഥ ഗര്‍ഭം " എന്ന വാക്കിന്റെ അര്‍ഥം? കുട്ടികളെല്ലാം മിഴിച്ചിരിപ്പായി..കാരണം ഞങ്ങള്‍ക്ക് അതൊരു പുതിയ വാക്കായിരുന്നു .സാറും കുട്ടികളും മിണ്ടാതിരുന്നു. അപ്പോളാണ് എന്റെ അടുത്തിരുന്ന
ബിനോയിക്ക് ഒരു ആവേശം..അത് അവന്‍ അബദ്ധത്തില്‍ പോലും സാധാരണ കാണിക്കുന്ന ഒന്നല്ല . എനിക്ക് ഇടപെടാന്‍ പറ്റുന്നതിനു മുന്‍പുതന്നെ ബിനോയ് ഉത്തരം പറയാന്‍ എഴുനേറ്റു.. സംശയത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഉത്തരം .
"സാര്‍..അര്‍ദ്ധ രാത്രിയില്‍ ഉണ്ടാകുന്ന ഗര്‍ഭം "
ശിഷ്യന്റെ തീര്ത്തും നിഷ്കളംകമായ ഉത്തരം കേട്ടു സാറിന് സ്തംഭിച്ചു നില്‍ക്കാനെ പറ്റിയുള്ളൂ..ഉത്തരം തെറ്റാണെന്ന് ഞങ്ങള്‍ക്ക് സാര്‍ മനസിലാക്കി തന്നെങ്കിലും അവന്‍ പറഞ്ഞതെന്താണെന്ന് മനസിലാകാന്‍ വര്‍ഷങ്ങള്‍ കുറെ വേണ്ടി വന്നു (അന്ന് അത് അവന്‍ ഒട്ടും ഉദ്ദേശിച്ചില്ല എന്നത് വേറെ കാര്യം)
ബിനോയ് ആളു കൊള്ളാലോ.
ReplyDeleteബിനോയിക്ക് ഒരു ആവേശം..അത് അവന്‍ അബദ്ധത്തില്‍ പോലും സാധാരണ കാണിക്കുന്ന ഒന്നല്ല . എനിക്ക് ഇടപെടാന്‍ പറ്റുന്നതിനു മുന്‍പുതന്നെ ബിനോയ് ഉത്തരം പറയാന്‍ എഴുനേറ്റു.. സംശയത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഉത്തരം .
ReplyDeleteനന്നായിരിക്കുന്നു മാഷെ ...
Thank you vinod for your comment
ReplyDelete@kumaran..Avan aalu kollamennu ippolum thelichukondae irikkunnu.