കുറെ കാലമായി നമ്മുടെ തരൂര്‍ ഇങ്ങനെ കിടന്നു കറങ്ങുന്നു.എങ്കില്‍ അതിയാനെ ഒന്ന് ശരിയാക്കി കളയാം എന്ന് തോന്നി .
തരൂരിലേക്ക് വരാം.വേരുകള്‍ കൊണ്ട് കേരളീയനെങ്കിലും പഠിച്ചത് മുഴുവന്‍ കേരളത്തിന് പുറത്ത്.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം അമേരിക്കയില്‍ പോയി സ്കോലര്ഷിപ് ഓടെ ബാകി പഠനം.പിന്നീട് ഐക്യ രാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനായ ഇദേഹം പടിപടിയായി അണ്ടര്‍ സെക്രടറി വരെ ആയി ഉയര്‍ന്നു.സെക്രടറി ജനറല്‍ ഇന് ആയുള്ള മത്സരത്തില്‍ അമേരിക്കയുടെയും ചൈനയുടെയും പിങ്ക് സ്ലിപ് വാങ്ങി മാന്യമായി തോല്‍ക്കുകയും ചെയ്തു.പിന്നീടാണ് ഇന്ത്യന്‍ ജനതയെ സേവിക്കണം എന്ന ആഗ്രഹവും ആയി ,പണ്ട് താന്‍ കളിയാക്കിയ അതേ നെഹ്‌റു വംശാവലിയുടെ വിനീത ദാസനായി ,നമ്മുടെ സ്വന്തം തെരന്തോരത്ത് നിന്ന് പാര്‍ലമെന്റില്‍ എത്തുകയും ,മന്ത്രിപ്പണി ഏറ്റെടുക്കുകയും ചെയ്തത്.
ഈകാര്യങ്ങളും ,പിന്നീടുണ്ടാക്കിയ ,ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും നമ്മള്‍ക്കെല്ലാം ഒരു വിധം അറിയാം.
എന്താണ് ഇദ്ദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍?
1.ട്വിട്ടരിലാണ് ഇതു നേരവും.പുറത്ത് വരാരെ ഇല്ല
2.പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നു.അഹംകാരി
3.തെരംതോരത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല.പണ്ടത്തെ സ്നേഹം ഒക്കെ പോയി.
ഇതൊക്കെയാണ് പ്രധാന ആരോപനങ്ങളായി എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.
എനിക്ക് തോന്നിയ കുറെ കാര്യങ്ങള്‍.
തൊഴുത്ത് വിവാദം തന്നെ.ആ കാണിച്ചു കൂട്ടലിനെ പിന്നെ എന്താണ് പറയുക ?ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വൃഥാ അഭ്യാസങ്ങള്‍.ഇത്രക്കും സാമ്പതിക്ക സംരക്ഷണം ഉദെശിക്കുന്നു എങ്കില്‍ വേറൊന്നും ചെയ്യേണ്ട.വലിഞ്ഞു നീണ്ടു പോകുന്ന സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ മതി.വേറെ പണം ചോരുന്ന ആയിരക്കണക്കിന് മേഘലകള്‍ ഉണ്ട്.ഒരു ദിവസം കൊണ്ട് എല്ലാം ശെരിയാക്കാന്‍ പറ്റില്ലെങ്കിലും ,കുറെ നടപടികള്‍ എങ്കിലും തുടങ്ങാമായിരുന്നു.എന്നിട്ട്,ജനത്തിനെ വിഡ്ഢികള്‍ ആക്കുന്ന കുറച്ചു കലാപരുപാടികള്‍ അല്ലാതെ ,എന്തെങ്കിലും ആത്മാര്‍ദ്ത്തയുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയോ?ഈ കന്നാലികലെ ഇതിലും മാന്യമായി എന്താണ് വിളിക്കുക?
ട്വിറ്റെര്‍ ഉപയോഗിക്കുന്നത് മഹാപാപം വല്ലതും ആണോ?അങ്ങേര്‍ അതിലുടെ പറയുന്നത് ,ചെയ്ത ജോലികളെ പറ്റി ആണെന്ന് ഫോളോ ചെയ്യുന്ന ആര്‍ക്കും മനസിലാക്കാവുന്നതെ ഉള്ളു.അതിലെന്താണ് തെറ്റ്?ഇത്രയും കാലം എതെങ്കിലും മന്ത്രി പൊതുജനത്തോട് ഞാന്‍ ഇന്ന ജോലിയാണ് ഇന്ന് ചെയ്തത് എന്ന് പറഞ്ഞിട്ടുണ്ടോ?മൈതാന കവലപ്രസങ്ങങ്ങളില്‍ എന്‍റെ പണി നാട്ടില്‍ തേനും പാലും ഒഴുക്കുകയാനെന്നും,നിങ്ങള്‍ അതില്‍ മുങ്ങി ചാവാതെ വല്ല തെങ്ങിനെ മുകളിലും കയറി രക്ഷപെടാനും പറയുന്നതൊഴിച്ചു? യഥാര്‍ത്ഥത്തില്‍ തരൂര്‍ ചെയ്യുന്ന കാര്യം അല്ലെ എല്ലാ മന്ത്രിമാരും ചെയ്യേണ്ടത്?ഇന്ന് ഞാന്‍ ഈ ജോലി ഒക്കെ ചെയ്തു ,അതിന്റെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്ന് ?തീര്‍ച്ചയായും ഒരു മന്ത്രിക്കും ചെയ്യുന്ന എല്ലാ കാര്യങ്ങളും വിളിച്ചുപറയാന്‍ പറ്റില്ല.കാരണം ചെയ്തതൊക്കെ വിളിച്ചു പറഞ്ഞാല്‍ ...പെറ്റ തള്ള പോലും സഹിക്കില് ,പിന്നല്ലെ നമ്മള്‍ !!
താന്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെയാണ് പിന്നെ ഇന്ത്യാ മഹാരാജ്യത്തെ എല്ലാ ജനങ്ങളെയും ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ അറിയിക്കുക. ?എല്ലാവരെയും അറിയിചില്ലെന്കിലും,കഴിയുന്നത്ര പേരെ അറിയിച്ചുകൂടെ?അതിനുള്ള ഒരു മാധ്യമം മാത്രമായി ഇതിനെ കണ്ടാല്‍ പോരെ?കൂടുതല്‍ വിപുലവും,ഔദ്യോഗികവും ആയ ഒരു സംവിധാനതിലെകുള്ള ആദ്യ പടി.ഇങ്ങനെ പൊതു ജനങ്ങളോട് ദിവസവും ഉത്തരം പറയേണ്ടുന്ന ,നിയമപരമായ ഒരു ബാധ്യത വന്നാല്‍ മാത്രമേ നമ്മുടെ രാജ്യം നന്നാകു.അങ്ങനെ വരുമ്പോള്‍ ഭരണം കൂടുതല്‍ സുതാര്യമാകും .അഴിമതി കുറെ എങ്കിലും കുറയും
പിന്നീടുള്ള ഒരു ആരോപണം കമ്പ്യൂട്ടര്‍ കോടിക്കണക്കിനു ദാരിദ്രനാരായണന്‍ മാരായ ഇന്ത്യക്കാര്‍ക്ക് ഇല്ലാത്തതിനാല്‍ ഒരു മന്ത്രി ട്വീട്ടന്‍ പാടില്ല.!!! നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കണം..ഇന്ത്യയിലെ മന്ത്രിമാര്‍ മുഴുവന്‍ ഓലപ്പുരയില്‍,കീറചാക്കു വിരിച്ചാണ് ഉറങ്ങുന്നതു..കഴിക്കാനോ,ഉണക്ക റൊട്ടിയും സവാളയും.ഇതൊന്നും ഓര്‍ക്കാതെ നമ്മള്‍ മൂന്നു നേരവും കോഴിക്കാലും കടിച്ചു തിന്നു ,മെത്തയില്‍ കിടന്നു ഉറങ്ങുന്നു..
വേറൊരു കാര്യം ,ഒന്നുമില്ലെങ്കിലും നമുക്ക് തരൂരിനെ പ്രസക്തമായ വല്ല കാര്യങ്ങളും അറിയിക്കണം എങ്കില്‍ ,അതിനെങ്കിലും സാധിക്കും എന്നാണ്.പഴയ മന്ത്രി അഹമ്മദ് എന്‍റെ സ്വന്തം M P ആയിരുന്നു.പറഞ്ഞിട്ടെന്താ..ആ മനുഷ്യനെ ഒന്ന് കാണാന്‍ പോലും എന്ത് പ്രയാസമായിരുന്നു..പിന്നല്ലെ എന്തെന്ക്കിലും പറയുന്നത്.കേരളത്തിലെ ഒരു മന്ത്രിയുടെ P Aപ്രസക്തമായ ഒരു വിഷയത്തില്‍ ഇധേഹത്തിനു കത്തയച്ചതും ,വെറുമൊരു P Aഎനിക്ക് കത്തെഴുതാണോ എന്ന് അദ്ദേഹം പ്രതികരിച്ചതും നിങ്ങള്‍ മറന്നു കാണില്ല..അപ്പൊ നമ്മള്‍ സാധാരണക്കാരുടെ കഥ ദൈവം കണ്ടു !!
ഇനി പഞ്ച നക്ഷത്ര വാസം.അങ്ങേര്‍ക്കു കാശുണ്ടെങ്കില്‍ താമസിക്കട്ടെ.പിന്നെ നമ്മുടെ രാജ്യത്ത് ഇത് ഒരു ശെരിയായ മാത്രുകയാണോ എന്ന കാര്യം.തീര്‍ച്ചയായും അല്ല.പക്ഷെ ഒന്ന് ചിന്തിക്കു.ഈ രാഷ്ട്രീയക്കാര്‍ വിഹിതമായ മാര്‍ഗങ്ങളില്‍ ചിലവഴിക്കുന്ന തുക കണ്ടാല്‍ തന്നെ നമുക്ക് ഹൃദയാഘാതം വരും.അലവന്‍സുകള്‍,ആശ്രിത വര്‍ഗത്തെ തീറ്റി പോറ്റുന്ന ചിലവുകള്‍ ,യാത്ര ചിലവുകള്‍..ആരും അമ്പരന്നു പോകുന്ന കണക്കുകള്‍ ആണിവ.ഇതൊക്കെ ഇന്ത്യയിലെ പാവപ്പെട്ടവരെ നന്നാക്കാന്‍ ആണോ ചിലവഴിക്കുന്നത്?ഇതിനെ ഒന്നും കണക്കുകള്‍ സ്വമേധയ എന്ത് കൊണ്ട് സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല?ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഇത് ചോദിക്കാതെ അറിയാനുള്ള അവകാശമില്ലെ?
അപ്പോള്‍ ഇതെല്ലം നാട്യങ്ങള്‍ മാത്രമാണ്.വെറും പുറമ്പൂച്.ഉമ്മന്‍ ചാണ്ടിയുടെ വാചകങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കും.പുതിയ ഖാദര്‍ ഷര്‍ട്ട് വാങ്ങി കീറി തുന്നി ഇട്ടുകൊണ്ട് നടക്കുകയും,എല്ലാവരെയും കാണുമ്പോള്‍ വെളുക്കെ ചിരിക്കുകയും മാത്രമല്ലെ ഇവരൊക്കെ ചെയ്യുന്നത്?ഒരു തരിമ്ബെന്കിലും ഇവര്‍ക്ക് ജനത്തോടു ആത്മാര്ധത ഉണ്ടോ ?ഇവരൊക്കെ ബിനാമിയായി ഉണ്ടാക്കുന്ന,കൊള്ളയടിക്കുന്ന തുക എന്ത് വലുതായിരിക്കും എന്ന് ഓര്‍ക്കുക.അവിടെയാണ് തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്.നാട്യങ്ങളില്ലാത്ത, നിഷ്കളങ്കന്‍ ആണെന്നൊന്നും എനിക്കഭിപ്രായമില്ല,പക്ഷെ ചെയ്യുന്ന കാര്യങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കുന്നുണ്ട്.മറ്റൊരു കാര്യവും ഓര്‍ക്കുക .അദേഹത്തിന് നല്കാനുള്ള വസതി സമയത്തിന് നല്‍കാത്തതിന്റെ പ്രശനവും പഞ്ചനക്ഷത്ര വാസത്തില്‍ ഉണ്ടെന്ന്.
ഇനി അടുത്ത ഗുസ്തി.ഗാന്ധിജയന്തി അവധി വേണ്ട എന്ന് പറഞ്ഞ കാര്യം.അതിലെന്താ തെറ്റ്?നിങ്ങള്‍ കലണ്ടര്‍ ഒന്നെടുത്തു നോക്ക്.ലോകത്ത് ഇത്രേം അവധി ദിവസങ്ങള്‍ ഉള്ള ഒരു രാജ്യം കാണില്ല.തൊട്ടതിനും,പിടിച്ചതിനും ഒക്കെ അവധി.ആര് ജനിച്ചാലും ,മരിച്ചാലും അവധി.ആര്‍ക്കുവേണ്ടിയാണിത്?അപ്പോള്‍ പറയും നമ്മള്‍ വിഭിന്ന സംസ്ക്രിതികളുടെ സംഗമ ഭൂമിയാണ്.പക്ഷെ പ്രാദേശികമായി എല്ലാവരും ആഘോഷിക്കുന്ന ദിവസങ്ങള്‍ക്കു പോരെ അവധി?അല്ലെങ്കില്‍ പ്രധാന മത വിഭാഗങ്ങളുടെ പ്രധാന ഉത്സവ ദിവസങ്ങള്‍ക്കു?എന്തിനാണ് എല്ലാവരും ,മരിച്ചാലും,ജനിച്ചാലും അവധി നല്‍കുന്നത്?പിന്നീടത് സ്ഥിരമാക്കുന്നത്?ഇതിനെതിരെ പ്രധിഷെധിക്കുന്നവര്‍ ഒന്നോര്‍ക്കണം..കോടിക്കണക്കിനു ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ ഈ അവധി ഒന്നും ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്.അതുകൊണ്ട് ആരും മരിച്ചതായി അറിവില്ല.അപ്പോള്‍ അതേ തൊഴില്‍ സംസ്കാരം ഇന്ത്യയില്‍ വന്നാല്‍ ആര്‍ക്കാണ് ഗുണം? നമ്മള്‍ ബ്രിടിഷു കാരന്റെ സംസ്കാരത്തിലെ എല്ലാ ചീത്ത വശങ്ങളും ,അതിനെക്കാള്‍ മനോഹരമായി,സ്വന്തമാക്കി കൊണ്ട് നടക്കുന്നവരാണ്.അപ്പോള്‍ അവരുടെ ചില നല്ല വശങ്ങളും സ്വന്തമാക്കിക്കൂടെ?
എനിക്ക് തോന്നുന്നത് തരൂരിനെ പോലെയുള്ള വിദ്യാ സമ്പന്നരായ ആള്‍ക്കാര്‍ ,നമ്മുടെ ഭരണത്തിന് നല്ലതാകുമെന്നാണ്.പക്ഷെ തരൂര്‍ ഒരു നല്ല ഇന്ത്യന്‍ രാഷ്ട്രീയക്കാരനല്ല.അഭിനയം പോര.തരൂരിന്റെ ഒരു വലിയ പോരായ്മ,അങ്ങേര്‍ ഇന്ത്യന്‍ ജീവിത സാഹചര്യങ്ങളോട് ഇണങ്ങി വരുന്നതെ ഉള്ളു എന്നത്.ഇപ്പോഴുള്ളത്ര എങ്കിലും സത്യസന്ധതയോടെ,കുറച്ചു മികച്ച സാഹചര്യാനുസൃതമായ പെരുമാറ്റങ്ങളും കൂടി ഉണ്ടായാല്‍ തരൂരിന് തീര്‍ച്ചയായും ശോഭിക്കം.അത് തരൂരിനും രാജ്യത്തിനും ഗുണകരം ആയിരിക്കുമെന്ന് വിശ്വസിക്കുന്നു.
ഒരു നിമിഷം
“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)
(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search
12 October 2009
16 September 2009
അഭയമില്ലാത്തോര്‍
ക്രിസ്തു ദേവനെ അവര്‍ പണ്ടെ കൊന്നത് നന്നായി...ഇല്ലെങ്കില്‍ ചിലപ്പോള്‍ അദേഹം ഇന്നലെ കുറെ പേരെ എസ് കത്തി കൊണ്ട് കുത്തി കൊന്നിട്ട് ആത്മഹത്യ ചെയ്തേനെ .ദയവായി ക്രിസ്ത്യാനികള്‍ ഈ പോസ്റ്റില്‍ മത നിന്ദ ആരോപിക്കരുത് . അഭയ കേസ് തന്നെ ആണ് പ്രതിപാദ്യ വിഷയം എന്നതിനാലാണ് മുന്‍കൂര്‍ ജാമ്യം .നാര്‍ക്കോവീഡിയോ കള്‍ കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ കുറിക്കുന്നു എന്ന് മാത്രം .
എന്തിനാണ് ഇത്രയും നാണം കെട്ടിട്ടും കത്തോലിക്ക സഭ പ്രതികളെ സംരക്ഷിക്കുന്നതും ,ന്യായികരിക്കുന്നതും ?വെറും നാലാം കിട രാഷ്ട്രീയക്കാര്‍ പെരുമാരേണ്ടത് പോലെ ആണോ ആത്മീയ ഔനിത്ത്യം ഉള്ള ഒരു സഭ പെരുമാരേണ്ടത് ? കൊലപാതകികള്‍ക്കും , അവര്‍ക്ക് കിടക്കവിരിക്കുന്നവര്‍ക്കും സംരക്ഷണം കൊടുക്കുന്നതാണോ ഒരു സഭ ചെയ്യേണ്ടത് ? ഈ കേസില്‍ ല്‍ കുറ്റാരോപിതര്‍ മാത്രമാണ് അച്ചന്മാരും "കന്യ സ്ത്രീയും "എന്ന് വാദത്തിനു വേണ്ടി വാദിക്കാം .പക്ഷെ ഇതിലൊക്കെ ഉപരിയായി മനസാക്ഷി എന്നൊന്നില്ലേ ? വാദത്തിനു വേണ്ടി നാര്‍ക്കോ അനാലിസിസ് ന്റെ വിശ്വാസ്യതയെയും തള്ളി പറയാം.കാരണം ഇതിനുപയോഗിക്കുന്ന പല മരുന്നുകളും പലപ്പോളും രോഗിയെ വിചിത്രമായ ഭാവനകളിലേക്ക് നയിക്കുന്നതായും പഠനങ്ങള്‍ ഉണ്ട്.ഇന്ത്യയില്‍ ഉപയോഗിക്കുന്ന "സോഡിയം തയോപെന്ടാല്‍ "താരതമ്യേന കുറവുകള്‍ ഇല്ലാത്ത ഒന്നാണെന്ന് പറയാം.എന്നാല്‍ മൂന്നു കുറ്റാരോപിതരും തികച്ചും സാമ്യമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും സാങ്കേതികത്തില്‍ തൂങ്ങുന്നത് ലജ്ജാകരം എന്നെ പറയാന്‍ പറ്റു.മാത്രമല്ല സത്യം പറഞ്ഞു പോകും എന്ന് ഉറപ്പുള്ള മറ്റു "കന്യ സ്ത്രീകളെ " യും അടുക്കളക്കാരിയെയും ഇരുപതു ലെക്ഷം വരെ മുടക്കി സ്റ്റേ വാങ്ങി രക്ഷിക്കാനും സഭ ശ്രമിക്കുന്നു .സെഭി ആകട്ടെ രണ്ടു മരിക്കൂരും ,കാശുമുന്ടെന്കില്‍ വെച്ച് പിടിപ്പിക്കുന്ന കന്യാ ചര്‍മം ഫിറ്റ് ചെയ്തു കന്യകയായി നടക്കുന്നു .കേരളത്തിലെ ജനങ്ങള്‍ ഇത്രയും വിഡ്ഢികള്‍ ആണെന്നാണോ കത്തോലിക്കാ സഭ ധരിച്ചിരിക്കുന്നത് ? കേരളത്തിലെ മുഴുവന്‍ ജനങള്‍ക്കും അറിയാം എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചതെന്നു.പക്ഷെ ജനത്തിന് പോലീസിന്റെ പണി ചെയ്യാന്‍ പറ്റില്ലല്ലോ.ഈ ടേപ്പ് ഇല്‍ പോലും ഒരു കാര്യം സത്യമാണ്.നല്ല വണ്ണം മുറിച്ചു നീക്കിയിട്ടുണ്ട്.കേരളത്തില്‍ ഇത്രയധികം രാഷ്ട്രീയ ,ഉന്നത ഇടപെടലുകള്‍ നടന്നിട്ടുള്ള ഒരു കേസ് ഉണ്ടോ എന്ന് സംശയമാണ് .ഈ ഇടപെടലുകളുടെ പരാമര്‍ശം നടന്നിട്ടുള്ള ഭാഗമായിരിക്കാം നീക്കിയിരിക്കുന്നത്.സത്യസന്ധരായ,മാന്യന്മാരായ സാധാരണ ക്രിസ്ത്യാനികളുടെ വോട്ടു ബാങ്ക് കാണിച്ചു രാഷ്ട്രീയക്കാരെ വിരട്ടി ചീഞ്ഞു നാറുന്ന ഇവറ്റകളെ വെച്ചുകൊണ്ടിരിക്കുന്ന സഭ മേലാവികള്‍ക്കും കാണില്ലെ എന്തെങ്കിലുമോക്കെ മറയ്ക്കാന്‍ ? അല്ലെന്ക്കില്‍ ധീരമായി ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും എന്തിനു ഭയക്കണം ? ഒരു കാര്യം കൂടി സഭ മനസിലാക്കേണം.ഇന്നലത്തെ ഒരു ചാനെല്‍ വോട്ടിങ്ങില്‍ 97 % പേരും ഈതെളിവുകള്‍ കൃത്രിമമല്ല എന്ന് പറഞ്ഞു .ചാനെലിലേക്ക് വിളിച്ച എല്ലാ ക്രിസ്ത്യാനികളും സഭയെ പരിഹസിക്കുകയാണ് ചെയ്തത്.ഒരു കൊച്ചു പെണ്‍കുട്ടിയെ നിര്‍ദയം തല്ലിക്കൊന്നു കിണറ്റിലിട്ട ശേഷം ,മനുഷ്യാവകശങ്ങലെക്കുരിച്ചു ലോഹയുമിട്ട് പ്രസംഗിക്കുന്നു .ഇവരുടെ മനുഷ്യാവകാശങ്ങളെ ആര്‍ക്കാണ് മാനിക്കാന്‍ പറ്റുക ?സഭ തിരിച്ചറിയേണ്ടിയിരിക്കുന്നു .നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് മലര്‍ന്നു കിടന്നു തുപ്പുക മാത്രമാണ്. കത്തോലിക്കാ സഭ ഇനിയെങ്കിലും അച്ചന്മാരെ കല്യാണം കഴിക്കാന്‍ അനുവദിക്കണം.മറ്റു പല ക്രിസ്ത്യന്‍ സഭകളിലും കല്യാണം കഴിച്ചവരും ,അല്ലാത്തവരും ആയ അച്ചന്മാര്‍ ഉണ്ടല്ലോ?അപ്പോള്‍ കാമം അടക്കാന്‍ പറ്റാത്ത അച്ചന്മാര്‍ കെട്ടി ഒതുങ്ങിക്കോളും.അല്ലാത്തവര്‍ക്ക് ബ്രഹ്മച്ചര്യത്തിലൂടി ജീവിക്കുകയും ചെയ്യാം.ദയരകളില്‍ ഇത്തരം ഒന്നോ രണ്ടോ "കോട്ടുരി തൃക്കയ്യില്‍" പിടിച്ച അച്ചന്മാര്‍ ഉണ്ടെങ്കില്‍ ബാകിയുള്ളവരുടെയും മാനവും സമാധാനവും പോകും എന്നും സഭ ഓര്‍ക്കുക. അല്ലെങ്കില്‍ അച്ചന്പട്ടം കൊടുക്കുന്നതിനു മുന്‍പ് എല്ലാവരുടെയും വൃഷണം നീക്കം ചെയ്യുക.അന്ങനെ ചെയ്തില്ലെങ്കില്‍ധാരാളം കന്യാസ്ത്രീകള്‍ക്ക് കന്യാ ചര്‍മം ശസ്ത്രക്രിയയില്‍ കൂടി ഉണ്ടാക്കേണ്ട ഗതികേട് വരും .(മാന്യന്മാരായ ഭൂരിപക്ഷം വരുന്ന ക്രൈസ്തവ സന്യാസി സമൂഹത്തോട് എനിക്കും ആദരവാനുള്ളത്.പക്ഷെ ഇപ്പോള്‍ കത്തോലിക്കാ സഭ നേത്രുതം എടുക്കുന്ന നിലപാടുകള്‍ അറപ്പുളവാക്കുന്നവ ആണ് എന്ന് പറയാതെ വയ്യ .)
അഭയക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നീതി ലഭിക്കും എന്ന് വിശ്വസിക്കുന്നു,പ്രാര്‍ത്ഥിക്കുന്നു .

23 August 2009
ഓണ പ്രതിഷേധം
കഴിഞ്ഞ ദിവസം പത്രം വായിച്ചപ്പോള്‍ ആണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അറിഞ്ഞത് .കേരളത്തില്‍ തുടര്‍ച്ചയായി 4 ദിവസം ഉണങ്ങി വരണ്ട ദിവസങ്ങള്‍ (Dry day) ആയിരിക്കുമത്രേ ! അതും നമ്മുടെ പൊന്നോണ ദിവസങ്ങളില്‍ !നിങ്ങളൊന്നു ഓര്‍ത്തു നോക്ക്, ഒരു ജനകീയ ഗൊവെര്മെന്ടിനു ഇതിലും വലിയ എന്ത് ജന ദ്രോഹം ആണ് ചെയ്യുവാന്‍ പറ്റുക ? ആരെങ്കിലും അതിനെതിരെ പ്രതിഷേധിച്ചുവോ എന്ന് നോക്ക് ? ? ഒരു ബിവേരജസ് കോര്‍പറേഷന്‍ മാത്രം .അവസാനം അവര്‍ മാത്രമെ നമുക്കുവേണ്ടി ശബ്ദിക്കാന്‍ വേണ്ടി ഉണ്ടായിരുന്നുള്ളൂ. ലോകത്തുള്ള സകല അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടിയും ചാടിതുള്ളുന്ന ഒരൊറ്റ രാഷ്ട്രീയക്കാരന്‍ എന്ക്കിലും നമുക്കുവേണ്ടി ശബ്ദം ഉയര്തിയോ? ഇല്ല നാട്ടുകാരെ ,ഇല്ല .അവര്‍ക്കാവശ്യം നമ്മുടെ വോട്ടു മാത്രമാണ്.നമ്മുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്കൊരിക്കലും വിഷയമല്ല .
പണ്ടൊരു പുണ്യവാളന്‍ കേരളം ഭരിച്ചപ്പോലാണ് നമ്മള്‍ എല്ലാ വിശേഷ ദിവസങ്ങളിലും നീറ്റ് ആയി തുടങ്ങിയത് (അങ്ങോരു പറയുന്നത് ,മാവേലിക്കുശേഷം കേരളത്തിലെ ഏക പ്രജാ ക്ഷേമ തല്‍പ്പരന്‍ താനായിരുന്നെന്നാണ്..നമ്മു സമ്മതിക്കാന്‍ പറ്റുമോ ?ഒരിക്കലുമില്ല .).അതുവരെ എല്ലാ ഒന്നാം തീയതികളിലും ശമ്പളം വാങ്ങി ഷാപ്പി പോയി ഫിറ്റ് ആയിരുന്ന നമ്മള്‍ ,അന്തോണി ഭരണ ശേഷം മുല്ലപ്പൂവും വാങ്ങി വന്നു ഭാര്യെ എടുത്തുയര്‍ത്തി വട്ടം കറക്കാന്‍ തുടങ്ങി .അത് വരെ നമ്മള്‍ മുടിയില്‍ പിടിചായിരുന്നല്ലോ വട്ടം കറക്കല്‍.അതുവരെ @#$%^& മോളെന്നു വിളിച്ചിരുന്ന നമ്മള്‍ അതിനു ശേഷം മോളെന്നു മാത്രം വിളിച്ചു തുടങ്ങിയല്ലോ...എല്ലാ വിശേഷ ദിവസങ്ങളിലും ഷാപ്പില്‍ അട്ടിപ്പേര് കിടന്നിരുന്ന നമ്മള്‍ ,പിന്നീട് രാവിലെ എഴുനേറ്റു കുളിച്ചു അമ്പലത്തിലും പള്ളീലും പോകാന്‍ തുടങ്ഗീലെ ? എന്റെ എളിയ അഭിപ്രായത്തില്‍ കേരളം പരശുരാമന് മുന്‍പും പിന്‍പും എന്നത് മാറ്റി,അന്തോനിക്ക്ക് മുന്‍പും പിന്‍പും എന്നാക്കി മാറ്റണം.
എന്താ ഇതിനെല്ലാം കാരണം.?അങ്ങേരു ഭരിച്ചപ്പോള്‍ ചാരായം എന്ന വെളുത്തിരിക്കുന്ന കുടിവെള്ളം നിരോധിച്ചു. അവനായിരുന്നത്രെ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.കള്ളിണോ വിദേശ മദ്യതിനോ യാതൊരു പ്രശനവും ഇല്ല.അതൊന്നും കഴിച്ചാല്‍ നമ്മള്‍ ഫിറ്റാവുകയും ഇല്ല.ഫിറ്റായില്ലെന്കില്‍ പിന്നെ എന്ത് പ്രശനം. ?നമ്മുടെ സുഖമൊന്നും അങ്ങേര്‍ക്കു വിഷയമല്ലല്ലോ .അങ്ങനെയാണ് നമ്മളെ ഓര്‍ത്തു വേദനിക്കുന്ന കുറെ പേര്‍ മൂല വെട്ടി കണ്ടു പിടിച്ചത്.ചാരായം പോലിരിക്കുമെന്നെ ഉള്ളു.അതിന്റെ യാതൊരു കുഴപ്പവും ഇല്ല.അതുകൊണ്ട് സര്‍ക്കാര്‍ വില്‍ക്കാന്‍ അനുവാദവും കൊടുത്തു.പക്ഷെ കള്ളെന്നു പറഞ്ഞെ വില്ക്കവു.വേണമെങ്കില്‍ അല്‍പ്പം നിറം ചേര്‍ത്തോ .അപ്പോള്‍ വിദേശിയായി.വിദേശികള്‍ക്ക് എന്നും ഇന്ത്യയില്‍ വിലയും കൂടുതലാണല്ലോ .അപ്പൊ നിങ്ങള് ചോദിക്കും കള്ളു കച്ചവടം നിര്‍ത്തിയാല്‍ അല്ലേലും ഒന്നുമില്ലാത്ത നമ്മുടെ ഖജനാവ് പൂട്ടുലെ എന്ന് .അങ്ങനെ ഉണ്ടാവതിരിക്കാനാണ് ബിവേരജസ് കോര്‍പറേഷന്‍ എന്ന സര്‍ക്കാര്‍ കള്ളു കട തുടങ്ങിയത്.ഇവര് നല്ല നിറവും മണവും രുചിയുമുള്ള വിദേശിയെ മാത്രമെ വില്ക്കു.ഈ ചാരായത്തിനു മാത്രമെ പ്രശ്നമുള്ളൂ എന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നല്ലോ .അമൃത് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും നല്ലത് വിദേശ മദ്യം ആണെന്നാണ് പറയുന്നത്. അതുകൊണ്ടാണ് കേരളീയര്‍ ഇപ്പോള്‍ ബൈസെപ്സ് മുഴപ്പിച്ചു "എന്റെ ആരോഗ്യത്തിന്റെ രഹസ്യം വിദേശ മദ്യം" എന്ന് പറയുന്നത്.
എന്നാലും ദോഷം പറയരുതല്ലോ.ആപത്തു കാലത്ത്
ബിവേരജസ് കോര്‍പറേഷന്‍ മാത്രമെ കണ്ടുള്ളൂ.അവര് മാത്രമെ ഓണക്കാലത്തെ നിരോധനം മാറ്റണം എന്ന് പറഞ്ഞുള്ളൂ,മാത്രമല്ല് അച്ഛനായ സര്‍ക്കാരിനു മേപ്പടി ആവശ്യത്തില്‍ കത്ത് വരെ അയച്ചത്രെ !ഇതൊക്കെ വായിച്ചിട്ട് എനിക്ക് കുളിര്കൊരീട്ടു വയ്യ .ഇനിയെങ്കിലും സര്‍ക്കാരിനു മനം മാറ്റം ഉണ്ടാകുമെന്നും ,365 ദിവസോന്നും "സാധനം "മുടക്കമില്ലാതെ ലഭ്യമാക്കാന്‍ ഉള്ള വഴികള്‍ ഉണ്ടാക്കുമെന്നും കരുതുന്നു .റേഷന്‍ കടകള്‍,മാവേലി സ്റ്റോര്‍ എന്നിവയോട് അനുബന്ധിച്ച് ഒരു ഔട്ലെറ്റ് തുടങ്ങാവുന്നതാണ് .
ബിവേരജസ് കോര്പോരെഷന് എന്റെ വക ഒരു പരസ്യ വാചകം "മദ്യം കഴിക്കണം ഇന്നൊന്നാം തീയതിയായ് ,ഒന്നാം തീയതിയായ്."
(പ്രേരണ..ഒരു പരസ്യം )
21 August 2009
കല്ലടയാറ്
ഒരു ഞായറാഴ്ച. രാവിലെ വീട്ടുമുറ്റത്ത് വെറുതെ ഇരിക്കുകയായിരുന്നു ഞാന്‍.അപ്പോളാണ് കുറച്ചു അപ്പുറത്ത് നിന്ന് ഒരു ബഹളം കേട്ടത്.എന്താണെന്നു ചോദിച്ചപ്പോള്‍ അപ്പുറത്തെ ചേച്ചി ആണ് മറുപടി പറഞ്ഞത്."നമ്മടെ കുഞ്ഞിരാമേട്ടനെ പോലീസ് പിടിച്ചു ".ഞാന്‍ അത് കേട്ടോന്നു ഞെട്ടി.നിങ്ങള് വിചാരിക്കും ,ഇനിയിപ്പോ സഹകള്ളനായ എന്നെ പിടിക്കാനും പോലീസ് വരും എന്നൊക്കെ വിചാരിച്ചായിരിക്കും എന്ന് !!!എന്നാല്‍ അതൊന്നും ആയിരുന്നില്ല കാര്യം.നാട്ടിലെ ഒരു മാന്യനായ കുഞ്ഞിരാമേട്ടനെ പോലീസുകാര് പൊക്കി എന്ന് കേട്ടപ്പോളുണ്ടായ ധാര്‍മിക രോഷത്തിന്റെ ഞെട്ടലായിരുന്നു അത് !
ഈ സംഭവം നടക്കുന്നത് എന്റെ അമ്മയുടെ തറവാട് സ്ഥിതിചെയ്യുന്ന ,അടൂരിനും 10 കിലോമീറെര്‍ അകലെ കല്ലടയാറ്റിന്‍ തീരത്തുള്ള ഒരു ഗ്രാമത്തിലാണ്.(കഥാപ്രസംഗം പോലുണ്ടില്ലെ ?)അവിടുത്തെ ഒരു സാധാരണ കര്‍ഷകന്‍ മാത്രം ആയിരുന്നു കക്ഷി.വയസു പത്തറുപതു ആയെങ്കിലും ആയകാലത്തും ഇപ്പോളും നല്ലവണ്ണം അധ്വാനിച്ചു ജീവിക്കുന്നതിനാല്‍ ഇപ്പോളും സ്റ്റീല്‍ ബോഡി തന്നെ .പ്രത്യേകിച്ച് ഒരു അസുഖവും പറയാനില്ല.മൂന്നു ആണ്മക്കള്‍.എല്ലാവര്ക്കും സെന്‍സെസ് ഡയറക്ടേരറ്റില് പിടിപ്പതു ജോലിയും ! അതിന്റെ പേരില്‍ വല്ല പെണ്പിള്ളരുടെയും അച്ചന്മാര്‍ തെറി വിളിക്കുന്നത് മാത്രം ആയിരുന്നു ഒരു ബുദ്ധി മുട്ട് !
കുഞ്ഞിരാമെട്ടന്ടെ ഏക ദുശീലം മദ്യപാനമായിരുന്നു. എന്ന് വെച്ച് പുള്ളി എല്ലാ ദിവസവും കിറുങ്ങി നടക്കുകയൊന്നുമില്ല.മിക്കവാറും ചന്ത ആഴ്ച്ചയ്യായ വെള്ളി ആഴ്ച ആയിരിക്കും കലാപരുപാടി .ഇവിടിങ്ങളില്‍ "ഒഴിച്ച് കൊടുപ്പ് " എന്നൊരു കര്‍മം നിര്‍വഹിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഉണ്ട് .അവര്‍ കഷ്ട്ടപെട്ടു സര്‍ക്കാര്‍ മദ്യ ശാലയില്‍ പോയി വലിയ മദ്യ കുപ്പികള്‍ വാങ്ങി സ്റോക്ക് ചെയ്യുന്നു.എന്നിട്ട് വരുന്ന നാട്ടുകാര്‍ക്ക് അവര്‍ക്കിഷ്ട്ടപ്പെട്ട രുചികളില്‍ വിതരണം ചെയ്യുന്നു.!ഇതിനെ ആണ് "സഹകരണ വിപണനം കേരളീയം" എന്ന് പറയുന്നത്.കൂടെ കഴിക്കാന്‍ പൂവബഴം കിട്ടും.ഒരെന്നത്തിന് വെറും ഏഴ് രൂപ മാത്രം.നിങ്ങള് ചോദിക്കും ഇത് പിടിച്ചുപരിയല്ലെ,പാവപ്പെട്ട മദ്യപന്മാരെ പറ്റിക്കുക അല്ലെ എന്നൊക്കെ.അതിനകത്തെ റിസ്ക് നിങ്ങള്ക്ക് മനസിലാകതതുകൊണ്ടാണ്.പോലീസിനും കള്ലെമാന്മാര്‍ക്കും എവിടുന്ന മാസപ്പടി കൊടുക്കുന്നത്?ഇത്തരം "ജനസേവന കേന്ദ്രങ്ങള്‍ "അടച്ചുപൂട്ടിയാല്‍ ഇവരൊക്കെ ദാഹജലം തേടി എവിടൊക്കെ അലയേണ്ടി വരും?അങ്ങനെ അലഞ്ഞു കനാലില്‍ വീണു മരിച്ചാല്‍ രാജ്യത്തിന് എന്തൊരു നഷ്ട്ടമായിരിക്കും ?നമ്മുടെ കഥാനായകനും സേവന കേന്ദ്രത്തിലെ മെമ്പര്‍ ആയിരുന്നു.
ഇനി അല്‍പ്പം ഭൂമി ശാസ്ത്രം.വലിയൊരു പാട ശേഖരത്തിന്റെ കരയിലാണ് ഈ സംഭവങ്ങളൊക്കെ.പാടം ചെന്ന് കേറുന്നത് ഒരു റോഡില്‍ .അത് കഴിഞു ഒരു കിലോമീറ്റെര്‍ ചെന്നാല്‍ കല്ലട ആറ് .ഈ പാടത്തിന്റെ നടുവിലൂടെ ഒരു അയോര്‍ട്ട പോലെ പ്രധാന വരമ്പ്.ഒരു "മാതിരി " കാറൊക്കെ പോകും.കുഞ്ഞിരാമേട്ടന്‍ സേവന കേന്ദ്രത്തില്‍ നിന്ന് വരുന്നതും ഇത് വഴി തന്നെ.മറ്റു ദിവസങ്ങളില്‍ ചാക്കും ചുമന്നു പോകുമ്പോള്‍ പോലും അനുഭവപ്പെടാത്ത വീതിക്കുറവ് അനുഭവിച്ചുകൊണ്ട് ഒരു വിധം വരും.പിന്നീടുള്ള പരുപാടി റോഡ് അരികിലെ കരണ്ടു പോസ്റ്റ് പിഴുതു മാറ്റി വീതി കൂട്ടാന്‍ നോക്കുക എന്നതാണ്.അതെല്ലാം കഴിഞ്ഞു വീട്ടിലെത്തും.ഭാര്യ മര്‍ദിനി അകത്തു ചെന്നില്ലെങ്കില്‍ വീടുകാരും,നാട്ടുകാരും ഉറങ്ങും.ഇല്ലേല്‍ രണ്ടു കൂട്ടര്‍ക്കും ശിവരാത്രി.,കൂട്ടിനു ഡോള്‍ബി ദിടിസ് ല് ഭരണിപ്പാട്ടും !!
ഇങ്ങനൊക്കെ ആണെങ്കിലും പോലീസ് പിടിക്കാന്‍ മാത്രം ഒന്നും പ്രശ്നം ചേട്ടന്‍ ഒന്ടക്കാറില്ല.പിന്നെ എന്തായിരിക്കും കാരണം?
വൈകുന്നേരം ആണ് വാര്‍ത്ത കിട്ടിയത്.ചേട്ടന്‍ സേവന കേന്ദ്രത്തില്‍ നിന്ന് വരുന്നവഴി.കുറച്ചു കഴിഞ്ഞപ്പോള്‍ ദേഹത്തോക്കെ ഒരു നനവ്.ചുറ്റും നോക്കിയപ്പോള്‍ ആണ് മനസിലായത് കിടക്കുന്നത് കല്ലടയാറ്റില്‍ !!അതോടെ മരണ വെപ്രാളം ആയി..എങ്ങനെ എങ്കിലും രക്ഷപെടണമല്ലോ.നോക്കിയപ്പോള്‍ കയ്യെത്തുന്ന ദൂരത്തു മരങ്ങള്‍ നില്‍ക്കുന്നു.ചേട്ടന്‍ വെപ്രാളത്തില്‍ ഒരു മരത്തില്‍ കയറി പിടിച്ചു.കഷ്ടകാലത്തിനു അത് കൂടിങ്ങു പോന്നു .പിന്നെ പിടിച്ച കുറെ മരങ്ങളും പിഴുതു പോന്നപ്പോള്‍ ചേട്ടന്‍ മരിക്കാന്‍ തയ്യാറെടുത്തു.അപ്പോളാണ് അയലോക്കത്തെ സുകുമാരന്‍ ചേട്ടന്‍ അത് വഴി വന്നതും ,സാഹസികമായി രക്ഷപെടുതിയതും ..ഹാവു..രക്ഷപെട്ടല്ലോ..അതിനെന്തിനാ പോലീസ് പിടിച്ചത് ?അതിനെ മറുപടി ,ഭാര്യ, ഭാര്‍ഗവി ചേച്ചി ആണ് പറഞ്ഞത്.
"ഒന്നും രണ്ടുമല്ല 12 മൂട് കപ്പയാ പിഴുതത് !!!"
സംഭവം ചേട്ടന്‍ വെള്ളത്തില്‍ വീണു .പക്ഷെ അത് വരമ്പിന്റെ ഒരതുണ്ടായിരുന്ന കൈത്തോടായിരുന്നു.മരമെന്നു കരുതി പിടിച്ത്തു തൊട്ടടുത്തുള്ള പണയില്‍ വിജയന്‍ പിള്ള കൃഷി ചെയ്തിരുന്ന,വിളവെടുക്കരായ മരചീനിയിലും !!!
NB: വിജയന്‍ പിള്ള പരാതി കൊടുത്തു.ചേട്ടന്‍ അടിയും കൊണ്ടു,നഷ്ടപരിഹാരവും കൊടുത്തു.അതോടെ അങ്ങേര് നന്നായി..സ്വന്തമായി കുപ്പി വീട്ടില്‍ വാങ്ങി വെച്ച് അടിച്ചു തുടങ്ങി !!!

19 August 2009
തെന്നാലി രാമന്‍
തെന്നാലി രാമനെ പറ്റി നിങ്ങള്‍ ധാരാളം കേട്ടിരിക്കും .മൈസൂരിലെ കൃഷ്ണ ദീവരായാരുടെ വിദൂഷകനും ,അതി ബുദ്ധിമാനും ആണ് പുള്ളി .അദേഹത്തിന് എന്താ ഇവിടെ കാര്യം എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്.
അതിന് മുന്പ് കുറച്ചു കാര്യങ്ങള്‍ കൂടി.7 കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും ഓരോ വഴിക്കായി. ബിനോയ് അടുത്തുള്ള govt.H S ഇല്‍ ചേര്ന്നു.ഞാന്‍ ആകട്ടെ കുറച്ചകലയുള്ളതും അന്ന് മികത്ച്ച പഠന നിലവാരം പുലര്തിയിരുന്നതുമായ NSS HS ഇല്‍ ചേര്ന്നു. അങ്ങനെ 7 വര്‍ഷത്തെ ഞങ്ങളുടെ സഹവാസം അവസാനിച്ചു.അവന്‍ ചേര്ന്ന സ്കൂള്‍ അക്കാലത്തെ എല്ലാ പാഠ്യെതര പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ ആയിരുന്നതിനാല്‍ ,എല്ലാ നല്ല സ്വഭാവങ്ങളും പെട്ടന്ന് പഠിച്ചെടുത്തു,വളര്ന്നു വലുതായി .ഇടയ്ക്ക്കാണരുണ്ടയിരുന്നെങ്കിലും വീടുകള്‍ തമ്മില്‍ ഏതാണ്ട് 7 കിലോമീടെര്‍ അകലം ഉള്ളതിനാല്‍ പഴയ അഭ്യാസങ്ങള്‍ക്കു വേദി കിട്ടിയില്ല.
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ആണ് യുറീക്ക പരീക്ഷ ആ വര്ഷം മുതല്‍ രൂപവും ഭാവവും മാറി വിജ്ഞാനോല്സവമായി എത്തിയത്.ആ വര്ഷം മുതല്‍ പങ്കെടുക്കുന്നവരുടെ എണ്ണം നല്ലവണ്ണം കൂടി.എന്‍റെ സ്കൂളില്‍ നിന്നു ഞാനും,ബിനോയി യുടെ സ്കൂളില്‍ നിന്നു അവനും ജയിച്ച കൂട്ടത്തില്‍ ഉണ്ട് .രണ്ടു പേരും മേഖല വിജ്ഞാനോല്സവത്തില്‍ എത്തി.
അത് ശരിക്കും ഒരു സംഭവം തന്നെ ആയിരുന്നു.3 ദിവസത്തെ ക്യാമ്പ്.മാര്‍ക്ക് കിട്ടനമെന്കില്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ അഭ്യാസങ്ങളും ചെയ്യണം.മാര്‍ക്കിനെ കരുതി ഒരുവിധം ഒപ്പിച്ചു വന്നു.കവിത,കഥ,പ്രസംഗം,കാര്‍ടൂണ്‍ വരക്കല്‍,കംമെന്ടല്‍,വാന നിരീക്ഷണം ..പിന്നെന്തൊക്കെയോ.വാളെടുത്തവന്‍ വെളിച്ചപ്പാട് എന്ന പറഞ്ഞ മാതിരി അവര്ക്കു തോന്നിയ എല്ലാ പരുപാടികളും.അഭിരുചി അളക്കാന്‍ അവനവനു അഭിരുചി ഉള്ള മേഖലയിലെ കഴിവുകളാണ് പരിശോധിക്കേണ്ടത്.അല്ലാതെ എന്നെമ്കൊണ്ടോക്കെ കവിത എഴുതിച്ചാല്‍ എന്തായിരിക്കും അവസ്ഥ !!!?യീ മാരണം ഒന്നു തീര്ന്നു കിട്ടിയാല്‍ മതി എന്ന അവസ്ഥയിലായി എല്ലാവരും.അങ്ങനെ ഇരിക്കെ എന്നെപോലുല്ലവരെ ഞെട്ടിച്ചിച്ചുകൊണ്ട് രണ്ടാം ദിവസം വൈകുന്നേരം ആ പ്രഖ്യാപനം വന്നു..ഒരു ചെറിയ കഥ തരും..അതിനെ അവലംബിച്ച് കൊണ്ടു നാളെ ഒരു നാടകം അവതരിപ്പിക്കണം.സ്റ്റേജ് എന്ന് കേട്ടാലെ ബോധം പോകുന്ന ഞാന്‍ അതോടെ എങ്ങനെ ഇവിടുന്നു രെക്ഷപെടും എന്ന ചിന്തയിലായി..
നാടകത്തിനു വേണ്ടി ഗ്രൂപ് തിരിച്ചു .ഞങ്ങള്‍ 4 പേര്‍.ഒരു വനിതാ രെത്നം അടക്കം.എനിയ്ക്ക്ഏറ്റവും സന്തോഷമായത് മറ്റൊന്നുമല്ല ,ബിനോയ് യും ഞാനും ഒരേ ഗ്രൂപ്പില്‍ !!!!! ഈ ദൈവം തമ്പുരാന്‍ ഉണ്ട്ന്ന് ഉറപ്പാകുന്ന ചില നിമിഷങ്ങള്‍ ഇതൊക്കെ ആണെ !!!!മറ്റെ പുരുഷന്‍ ഒരു അലവി, മമ്പാട്ടു നിന്ന് .സ്റ്റേജില്‍ കേറുന്ന കാര്യം ഓര്ത്തു വിറച്ചിരുന്ന എന്നോട് എല്ലാവരും ഐക്യ ദാര്ഡ്യമ് പ്രഖ്യപിച്ചു ..അവര് ചെയ്തോളാം.ഞാന്‍ ഹാപ്പി യുടെ പരസ്യത്തിലെ പോലെ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാനും മേല,നില്‍ക്കാനും മേല.പക്ഷെ ആ സന്തോഷം അല്പായുസായിരുന്നു.ക്യാമ്പ് ചേട്ടന്‍ വന്നു പറഞ്ഞു ,പങ്കെടുക്കാത്തവര്‍ക്ക് മാര്‍ക്കില്ല..അതോടെ ഞാന്‍ കുടുങ്ങി .. എനിക്ക് മീനും വേണം,പക്ഷേന്കില്‍ കൈനയയുകയുമ് അരുത് .അപ്പോള്‍ ചേട്ടന്‍ പറഞ്ഞു,നാടകം എഴുതി സംവിധാനം ചെയ്താല്‍ മതി..അഭിനയിക്കേണ്ട.ബാരീന്നെര്‍ഗങിയിട്ടു ഭാര്യേടെ മുന്നില്‍ പെട്ടവന്ടെ അവസ്ഥ പോലെ ആയി.നിക്കാനും വയ്യ..ഓടാനും വയ്യ.ബാകിയുള്ളവന്മാര്‍ ആദ്യമെ പറഞ്ഞു "ഞങ്ങള്‍ അഭിനയിചോലാം .ജ്ജ് എഴുതി സംവിധാനം ചെയ്താ മതീ "പറയുന്ന കേട്ടാല്‍ ഞാനൊരു ലോഹിത ദാസ് ആണെന്ന് തോന്നും.കഥയാണെങ്കില്‍ തെന്നാലി രാമന്‍.കഥ ഇങ്ങനെ.രാമന്റെ വീട്ടില്‍ കള്ളന്‍ കയറി.രാമന്‍ ഭാര്യയെ വിളിച്ചു ,കള്ളന്‍ കയറി എന്ന് രഹസ്യമായി പറഞ്ഞശേഷം കുറെ കല്ലും ,മണ്ണും എല്ലാം ഒരു പെട്ടിയില്‍ നിറച്ചു,അവ സ്വര്‍ണമാനെന്നു പറഞ്ഞു കിണറ്റില്‍ കൊണ്ടിട്ടു .മാത്രമല്ല ഇക്കാര്യം കള്ളന്മാര്‍ കേള്ക്കുന്ന വിധം പറയുകയും ചെയ്തു.കള്ളന്മാര്‍ ആകട്ടെഇതെടുക്കാന്‍ വേണ്ടി വെള്ളം മുഴുവന്‍ കൊരിക്കളഞ്ഞു.രാമന്‍ ഈ വെള്ളമെല്ലാം തന്റെ വാഴ തോട്ടത്തിലേക്ക് തിരിച്ചു വിട്ടശേഷം,നേരം വെളുക്കാരയപ്പോള്‍ അവരോട് നന്ദി പറയുന്നതാണ് കഥ.
അങ്ങനെ എന്‍റെ സര്‍ഗ വാസന ഉണര്‍ന്നു.എന്നെ പോലും ഞെട്ടിച്ചു കൊണ്ടു ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ സംഭാഷണം പൂര്‍ത്തിയാകി.പിനീട് എന്‍റെ സംവിധാന പ്രതിഭയും ഉണര്‍ന്നു.. തെന്നാലി രാമനായി ബിനോയ്,പിന്നീട്കള്ളനായും അവന്‍ തന്നെ.സഹ കള്ളനായി അലവി.ഭാര്യയായി വനിതാ രത്നം.എന്റെ തകര്‍പ്പന്‍ സംവിധാനത്തില്‍ രാത്രി നാടകം റെഡി.കുഞ്ചന്‍ നംബിയാര്‍ ഗ്രൂപ് എന്ന് പേരും സ്വീകരിച്ചു.അപ്പുറത്ത് മറ്റെ ഗ്രൂപ്പ് കള്‍ തകര്‍ക്കുകയാണ് .എന്‍റെ സഹപാഠികള്‍ ഉള്‍പ്പെട്ട ഗ്രൂപ് .അവര് ആ വര്‍ഷത്തെ ജില്ല രണ്ടാം സ്ഥാനക്കാരാണ് ,നാടകത്തില്‍.എന്‍റെ ചങ്ങിടിപ്പ് നിങ്ങള്ക്ക് ഊഹിക്കാമല്ലോ.ബിനോയിയെ മുഴുവനായും വിശ്വസിച്ചു ഞാനും ഒരു വിധം ഉറങ്ങി.പിറ്റേന്നാണ് നാടകം
രാവിലെ ഞങ്ങളെ ആകെ ഞെട്ടിച്ചുകൊണ്ട് വനിതാ രത്നം പ്രഖ്യപിച്ചു.. എനിക്ക് ഭാര്യയാവാന്‍ പറ്റില്ല.അവളുടെ സുഹൃത്തുകള്‍ തലേന്ന് ചെയ്തു തന്ന ഉപകാരമാണ്.എങ്ങാനും ഭാര്യയായാല്‍ ഭാവിയില്‍ അവളുടെ കല്യാണം നടന്നില്ലെന്കിലോ !!!ഞാന്‍ ആകും വിധം നോക്കി.ഒരു രക്ഷേമില്ല.തലേന്നേ പറഞ്ഞിരുന്നു,സ്റ്റേജ് ഇല്‍ ഉപ്പുനോക്കനെന്കിലും എല്ലാവരും കയറണം എന്ന്.അതിനായി ഞാന്‍ സൃഷ്‌ടിച്ച ഒരു ഭ്രിത്യന്‍ ഉണ്ടായിരുന്നു.5 second മാക്സിമം ഉള്ള ഒരു റോള്‍.ആ സാമദ്രൊഹിക്കു , സഹിക്കാന്‍ കഴിയാത്ത വിഷമത്തോടെ ഞാന്‍ റോള്‍ വിട്ടു കൊടുത്തു.തെന്നാലി രാമനും ഒരു കള്ളനും ബിനോയ്,ഭാര്യയും ഒരു കള്ളനും അലവി,ഏറ്റവും അവസാനം നന്ദി പറയുന്നിടതെ രാമനായി ഞാനും.
അങ്ങനെ തട്ടേല്‍ കേറി.സ്റ്റേജ് എന്ന് പറഞ്ഞാല്‍ കുറെ ബെന്ജുകള്‍ ,ഹാളിന്റെ ഒരറ്റത്ത്നിരത്തി ഇട്ടിരിക്കുന്നു.30 മിന്‍.പരമാവധി സമയം.അതിന് മുന്‍പത്തെ നാടകങ്ങള്‍ എല്ലാവരും അഭിനയിച്ചു തകര്‍ക്കുകയാണ്.ഞാന്‍ അതൊന്നും കാണാം ശക്തി ഇല്ലാതെ കുനിഞ്ഞിരുന്നു.
ഞങ്ങളും തുടങ്ങി.നാടകം എന്ന് പറഞ്ഞാലും,ഈ പോലീസ് സ്റ്റേഷന്‍ ഇലെ കസേരപോലെയോ ,സര്‍ക്കാര്‍ സ്കൂളിലെ ടെസ്റ്റ് ട്യൂബ് പോലെയോ ആണ്..അതായതു ഒന്നീല്‍ സന്കല്പിചോണം,അല്ലേല്‍ ഇതുപോലെ ഇരിക്കും അത് എന്ന് മനസിലാക്കിക്കോണം.വാഴക്ക് വെള്ളം തിരിക്കുക എന്ന് പറഞ്ഞാല്‍ ,മമ്മട്ടി ഇല്ലാതെ കിളചോണം.വെള്ളം കോരാന്‍ ആകട്ടെ ഒരു കള്ളന്‍, ബിനോയ്,കിണറ്റില്‍ ഇറങ്ങി ,കുനിഞ്ഞും നിവര്‍ന്നും വെള്ളം വലിയ തൊട്ടിയിലാകി ,മുകളില്‍ നില്ക്കുന്ന അലവിക്കള്ളനു കൊടുക്കണം.അവന്‍ വലിച്ചു കയറ്റും. ബിനോയ് ഇടയ്ക്ക് പോയി രാമനായി ചാല് തിരിക്കണ.ശെരിക്കും ഞാന്‍ ചെയ്യേണ്ട റോള്‍ ആണത്.പക്ഷെ എന്‍റെ ധൈര്യം കാരണം അവനെ എല്പിച്ചതാണ്.അങ്ങനെ എന്റെ തൂലികയില്‍ നിന്നുള്ള സംഭാഷണങ്ങള്‍ ഒഴുക്കി പരന്നു തുടങ്ങി. എനിക്കതൊന്നും കാണാന്‍ ഉള്ള ശക്തി ഇല്ലാത്തതിനാല്‍ ഞാന്‍ തിരിഞ്ഞിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മൈസൂര്‍ കൊട്ടാരത്തില്‍ എത്തി.7 തവണ പോയിട്ടുള്ള സ്ഥലമാണ്. എനിക്ക് കൊട്ടാരം ചിത്രതിലെന്നപോലെ വ്യക്തം.അതും കണ്ടു ഞാന്‍ അങ്ങനെ സങ്കല്‍പ്പലോകത്ത് ഇരുന്നു.30 മിന്‍ ആണ് സമയമെന്കിലും എല്ലാ നാടകങ്ങളും 20min മാത്രമെ വരികയുള്ളു.ഞാന്‍ അങ്ങനെ ഇരുന്നപ്പോലാണ് വാച്ച് നോക്കിയത്.ഏതാണ്ട് 2 മിന്‍ മാത്രം, സമയം തീരാന്‍.ലാസ്റ്റ് സീനില്‍ ഞാന്‍ വേണം രാമനായി ചെന്നു വെള്ളം കോരുന്ന കള്ളന്മാരോട്, "എന്‍റെ വാഴത്തോട്ടം എല്ലാം നനഞു നന്ദി സുഹൃത്തുക്കളെ" എന്ന് പറയേണ്ടത്.അപ്പോളാണ് ആദ്യമായി തട്ടെലോട്ടു നോക്കുന്നത്.ബിനോയിയും അലവിയും വെള്ളം കോരുന്നു.ഞാന്‍ വിറച്ചു കൊണ്ടു ചെന്നു എന്‍റെ ദൌത്യം പൂര്‍ത്തിയാക്കി.ശുഭാന്ത്യം.
തട്ടേന്നു കാലെടുത്തു വെളിയില്‍ വെച്ചതും ബിനോയ് എന്‍റെ കഴുത്തില്‍ കേറിപ്പിടിച്ചു കൊണ്ടു ഒരു വിളി.! :എവിടെ പോയി കിടക്കുവായിരുന്നെടാ പന്നീ ?കിണട്ടീന്നു വെള്ളം കൊരുന്നതിന്ടെ പാടുവല്ലോം നിനക്കറിയുമോ?
അപ്പോളാണ് ഞാന്‍ ഓര്‍ത്തത്.സ്ക്രിപ്റ്റ് പ്രകാരം അവര്‍ ഏകദേശം രണ്ടു മിനുറ്റ് വെള്ളം കോരിയാല്‍ മതി.എന്‍റെ സ്വപ്നം കാരണം പാവങ്ങള്‍ 15 മിനുട്ടായി വെള്ളം കോരുകയായിരുന്നു !!! വിയര്‍ത്തു കുളിച്ചു ,ശ്വാസം പോലും കിട്ടാതെ നില്‍ക്കുന്ന അവനോടു ഞാന്‍ എന്ത് പറയാന്‍ !!?
NB: ഞങ്ങളുടെ നാടകം അന്ന് രണ്ടാം സ്ഥാനം നേടി.!!!

ആനയും റബ്ബറും !!
ഇത് ഞാന്‍ നേരത്തെ പറഞ്ഞതിന്റെ ബാക്കിയാണ് .ഫിലിപ്പ് മാഷ്നു ഞങ്ങളെ തല്ലേണ്ടി വന്ന കഥ .ഇതിലും മുഖ്യ കഥാപാത്രങ്ങള്‍ ഞങ്ങള്‍ ആണെങ്കിലും കുറച്ചു ഉപ കഥാപാത്രങ്ങളും കൂടി ഉണ്ട്
ഇതും നാലാം ക്ലാസ്സിലെ സംഭവങ്ങളാണ്.ഞങ്ങളുടെ സ്കൂള്‍ ഒരു ഗ്രാമ പ്രദേശത്താണ് .സഹ്യന്റെ മലനിരകളില്‍ നിന്നും വലിയ ദൂരമൊന്നുമില്ലാത്ത ഒരു സ്ഥലത്തു.മുഖ്യ കൃഷി റബ്ബര്‍ ആണ്.ചെറിയ അളവില്‍ ഒന്നുമല്ല ..നൂറും അതിലധികവും ഏക്കര്‍ സ്ഥലത്തു .സ്കൂള്‍ നിന്നിരുന്ന സ്ഥലത്തിന് ചുറ്റും ഇത്തരം തോട്ടങ്ങള്‍ ആയിരുന്നു.അങ്ങനെ ഒരുകാലത്ത് തൊട്ടടുത്തുള്ള തോട്ടത്തിലെ റബ്ബര്‍ റീ plantation വന്നു .ഈ റീ plantation എന്ന് പറഞ്ഞാല്‍ നമ്മള്‍ ഇഞ്ചിഞ്ചായി വെട്ടിക്കൊല്ലുന്ന റബ്ബര്‍ ഇനെ ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്കു ശേഷം മുഴുവനായി കൊല്ലുകയും, അതിന് ശേഷം പാല്‍ ചുരത്തി മരിക്കാനായി പുതിയ തൈകളെ നടുകയും ചെയ്യുന്ന അഭ്യാസമാണ്.റീ plantation സാധാരണ ഒരു ഉത്സവമായിരുന്നു.കാരണം ധാരാളം ചുള്ളിക്കമ്പുകള്‍ വിരകാവശ്യത്തിനായി നാട്ടുകാര്‍ക്കു കിട്ടുന്ന സംഭവം എന്ന നിലയില്‍ .
ഇത്തരം വലിയ തോട്ടങ്ങള്‍ ഒക്കെ തന്നെ കുന്നും മലയും ഒക്കെ ആയിരിക്കും.നമ്മുടെ കഥ നായകനും ഇതില്‍നിന്നു വ്യത്യസ്തനായിരുന്നില്ല .ഇതിലുള്ള പ്രശ്നം എന്താണെന്നു വെച്ചാല്‍ ലോറി മുതലായ ലോഡ് വാഹനങ്ങള്‍ ഒന്നും കയറി വരില്ല .അപ്പൊ പിന്നെ വെട്ടിയിട്ട തടികള്‍ ഒരു വഴിക്കാക്കണമെങ്കില്‍ ഒരാളുടെ സഹായം കൂടിയെ തീരു ..സാക്ഷാല്‍ ആനയുടെ !!

അങ്ങനെ പാപ്പാന്മാരുടെ സകല അച്ഛന്‍ അമ്മ വിളികളും കേട്ടു,വാരിക്കുഴിയില്‍ വീഴാന്‍ കണ്ട ശപിക്കപ്പെട്ട ആ നിമിഷത്തെ ഓര്ത്തു കൊണ്ടു ആനകള്‍ പിടിയോട് പിടിതന്നെ.
സാധാരണ ഗതിയില്‍ ഇത്തരം സ്ഥലത്തു മുതിര്ന്ന ആള്‍ക്കാര്‍ മാത്രമെ ഉണ്ടാകു.അവര്ക്കു വിവരമുണ്ട് എന്നാണല്ലോ വെപ്പ്.അതിനാല്‍ തന്നെ പിടിച്ചു കണ്ട്രോള് പോയ ആനകളില്‍ നിന്നു ഒരുമാതിരിയൊക്കെ ഡിസ്ടനസ് പിടിച്ചാണ് ആള്‍ക്കാര്‍ നില്‍ക്കുക. അത് ആനയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, സ്വന്തം തടി രെക്ഷിക്കാന്‍ മാത്രമാണെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ !!
ഇവിടെ കാര്യം തിരിച്ചായി..ആന, വിവരദോഷികളായ ഒരു കൂട്ടം സ്കൂള്‍ പിള്ളാരുടെ മുന്നില്‍ നിന്നാണല്ലോ ജോലി ചെയ്യേണ്ടത്..ആത്മാഭിമാനമുള്ളല്ല ഏത് ആനക്ക് പറ്റും ഇത്രയും ചെറിയ പിള്ളാരുടെ മുന്നില്‍ അടിമപ്പണി എടുക്കാന്‍ ? അത് കൊണ്ടു തന്നെ 3 ആനകളുടെയും പാപ്പാന്‍ മാര്‍ ആദ്യമെ സാരന്മാരോട് പറഞ്ഞിരുന്നു ,ഈ വിവരടോഷികലെ അങ്ങോട്ട് വിടല്ലെ എന്ന് .അവര്‍ ആ കാര്യം ഞങ്ങളോട് പറയുകയും,പോകുന്നവന്മാര്‍ വിവരമരിയുകളും ചെയ്യുമെന്ന് പറഞ്ഞു.എത്ര ധീരന്മാര്‍ ആണെങ്കിലും ബീറ്റ് പോലീസ് നെ കണ്ടാല്‍ നമ്മള്‍ അനുസരിക്കില്ലെ ?ഇതു പോലെ ഞങ്ങളും അനുസരിച്ച് .ആനയെ മനസില്ല മനസോടെ വിഹഗ വീക്ഷണം നടത്തി വന്നു.
ഈ പരുപാടി രണ്ടാം ദിവസത്തിലേക്കു കടന്നു.ബിനോയ് യുടെ ക്ഷമ നശിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ .കാര്യം എനിക്ക് ആനയെ പേടിയാണെങ്കിലും ,ഒന്നു അടുത്തുപോയാല്‍ കൊള്ളാമെന്ന് ഒരു ആശ.അങ്ങനെ ഞങ്ങള്‍ 100 m അകലെയായി പണിയെടുക്ക് കേസരി പക്ഷം എത്തി.ആകെ ഒരു കമ്പി വേലിയുടെ അകലം മാത്രം.പാപ്പാനും ആനക്കും ഒരുപോലെ ഞങ്ങളെ ഇഷ്ടപെട്ടില്ല എന്ന് പേരുടെയും നോട്ടം കണ്ടാല്‍ തന്നെ അറിയാം.ഇനിയാണ് കഥമാരുന്നത്.ഞാന്‍ അന്ന് ക്ലാസ്സ് ചട്ടമ്പി ആണ്..ന്നുവെച്ചാല്‍ ക്ലാസ്സ് ലീഡര്‍ തന്നെ .അങ്ങനെ ഞങ്ങള്‍ ആനക്കഴ്ച്ചയില്‍ മുഴുകി നില്ക്കുംബോലന്ആണ് ബാക്കി ദ്രോഹികള്‍ ഇതു കാണുന്നത് . ക്ലാസ്സ് ലീഡര്‍ അവിടെ ഇല്ലെ..പിന്നെന്താ നമുക്കയാല്‍ എന്ന ഇപ്പോളത്തെ വോറെരന്മാര്‍ക്ക് മന്ത്രിമാരോടുള്ള അതേ മനോഭാവം.അങ്ങനെ ആളുകൂടി.ഞങ്ങളെ പോലും ഇഷ്ട്ടപെടാത്ത തടിപെരുക്കികള്‍ക്ക് പിന്നത്തെ കാര്യം പറയണോ?
അപ്പോളാണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്..ഒരാള്‍ തോട്ടത്തില്‍ നിന്നു പതുക്കെ സ്കൂളിലേക്ക് പോകുന്നു .കാര്യം പിടികിട്ടിയ ഞാനും ബിനോയി യും പതുക്കെ വലിഞ്ഞു.ആന ദര്ശനം അപ്പോള്‍ മാത്രം തുടങ്ങിയ ബാക്കി ഹത്ഭാഗ്യവാന്മാര്‍ വരാനിരിക്കുന്ന വിപത്ത് തിരിച്ചരിഞ്ഞതുമില്ല .
പെട്ടന്നാണ് ഫിലിപ്പ് മാഷിന്റെ അലറ്ച്ചകെട്ടത്.സ്വതവേ വെള്ളത്താടിയായ സാര്‍ പെട്ടന്ന് രൌദ്ര ഭീമനായി .ആര്ക്കും ഓടാന്‍ പോലും പറ്റുമായിരുന്നില്ല. അങ്ങനെ പ്രതികളെ എല്ലാം കയ്യോടെ പിടിച്ചു സ്കൂള്‍ മുറ്റത്ത് നിരര്‍ത്തി നിര്‍ത്തി.എല്ലാവരും വള്ളി ചൂരലിന്റെ സുഖം അറിഞ്ഞു തുടങ്ങി .ഞങ്ങളാകട്ടെ "ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ" ലൈനിന്‍,"ഇവന്മാര്‍ക്കൊക്കെ ഇത് തന്നെ വേണമെന്ന്" പറഞ്ഞു കൊണ്ട് അടി ആസ്വദിക്കാന്‍ തുടങ്ങി
.അവസാനം അടിക്കാന്‍പിടിച്ചത് മുത്തളിബിനെ ആയിരുന്നു.സ്വതവേ ഭീരുവായ അവന് അടി സന്കല്‍പ്പ്പിക്കാന്‍ പോലും
പറ്റുമായിരുന്നില്ല . കത്തി കണ്ട ആടിനെ പോലെ " മേ" ന്നൊരു കരച്ചിലോടെ അവന്‍ ആ സത്യം പറഞ്ഞു .ആരാണ് തുടക്കക്കാര്‍ എന്ന ,ഞങ്ങള്‍ക്ക് ഭീകരമായ, സത്യം !!!അതുവരെ തല്ലു കൊണ്ട സകല ദ്രോഹികളും ഒറ്റ ശബ്ദത്തില്‍ അത് ശരിവെച്ചതൊടെ സാറിന് പിന്നൊന്നും ആലോചിക്കേണ്ടിയിരുന്നില്ല .
ബിനോയ്ക്ക് എണ്ണം പറഞ്ഞ 2 എണ്ണം .ക്ലാസ്സ് ലീഡര്‍ ആവുക എന്ന കുറ്റം കൂടി ഉള്ളതിനാല്‍ എനിക്ക് 4 ഉം !!ബാക്കി ഉള്ളവര്‍ക്ക് 1 ആയിരുന്നു എന്നുകൂടി ഓര്‍ക്കുക.വളരെ വര്‍ഷങ്ങള്‍ വേണ്ടി വന്നു ആ കല മാറുവാന്‍.കുറെ കാലത്തേക്ക് ആ എന്ന് കേട്ടാല്‍ പോലും ഞെട്ടുമായിരുന്നു എന്നതും സത്യം.

18 August 2009
അര്‍ത്ഥ ഗര്‍ഭം
ഇത് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിച്ചപ്പോലുള്ള ഒരു കഥയാണ് .ഞങ്ങള്‍ മലപ്പുറം ജില്ലയിലെ നിലംബൂര്‍ ഇന് അടുത്തുള്ള പറമ്പ u p സ്കൂളില്‍ പഠിക്കുന്ന കാലം .ഒരു സര്‍ക്കാര്‍ വിദ്യാലയത്തിനു വേണ്ട എല്ലാ പരാധീനതകളും തികഞ്ഞ ഒന്നായിരുന്നു എന്റെ സ്കൂളും.ഇന്നത്തെ പോലെ ssa യും ഒന്നും ഇല്ലാതിരുന്ന ഒരു കാലം.നല്ലൊരു ബെന്ജും ടെസ്കുമോ ,ചോരാത്ത കെട്ടിടങ്ങളോ ഒന്നും മിക്ക ഗ്രാമീണ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും വിധിച്ചിട്ടില്ല .പക്ഷെ ഒരു കൂട്ടം നല്ല സുഹൃത്തുക്കള്‍ ,ജീവിതത്തിനു മുതല്ക്കൂട്ടവുന്ന കാഴ്ച്ചപ്പാടുകള്‍..ഇവയൊക്കെയും വിലമതിക്കനകാത്ത സമ്പാദ്യം ആയിരുന്നു.അങ്ങനെ ഞങ്ങളുടെ സ്കൂള്‍ ജീവിതം "ആല്മാവിന്‍ ചുവട്ടില്‍ "ആയിരുന്ന കാലം.നിങ്ങള്‍ വിചാരിക്കും എന്താണ് ഈ ആല്മാവ് എന്ന് .ആത്മാവ് ലോപിച്ച് ഉണ്ടായതൊന്നുമല്ല.പണ്ട് ആരോ ഒരു ആലും മാവും അടുത്തടുത്ത് നട്ടു.വളര്‍ന്നപ്പോള്‍ രണ്ടുപേര്‍ക്കും വിട്ടുപിരിയാന്‍ വയ്യ.അങ്ങനെ അവര്‍ ഒന്നായി വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി .ഒറ്റത്തടി.അങ്ങനെ അവര്‍ "ആല്‍മാവായി ".ഈ വിചിത്ര മരത്തിന്റെ കീഴില്‍ ആയിരുന്നു ഞങ്ങളുടെ മിക്ക ക്ലാസ്സുകളും .പ്രകൃതി സ്നേഹം കൊണ്ടൊന്നുമല്ല കേട്ടോ..മറിച്ച് ക്ലാസ്സ് റൂം ഇല്ലാത്തതു കൊണ്ട് മാത്രമായിരുന്നു .അങ്ങനെ നാലാം ക്ലാസ്സ് വന്നു.എഴാം തരം വരെ ഒരുമിച്ചു പഠിക്കാം എന്ന സൗകര്യം ഉണ്ട് എന്നതിനാല്‍ പലയിടതെം പോലെ വിടപറച്ചില് ഒന്നും അവിടില്ല .
ബിനോയ് യും ഞാനും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു.ഒരുമിച്ചു തന്നെ നടപ്പ് ,ഇരിപ്പ്,കളി അങ്ങനെ ഗുസ്തി വരെയും ഒരുമിച്ച്.അങ്ങനിരിക്കെ നാലാം ക്ലാസ്സില്‍ ഞങ്ങള്‍ക്ക് മലയാളം സാറായി ഫില്പ് മാഷ് വന്നു.കണ്ടാല്‍ സൌമ്യന്‍..ഒരു കുഞ്ഞു പഴുതാര മീശയും വെച്ച് നടക്കുന്ന ശാന്ത സ്വഭാവി. എങ്കിലും ഞങ്ങള്‍ അങ്ങോരുടെ കയ്യില്‍ നിന്നു വരെ തല്ലു മേടിക്കുന്നതിലും വിജയം വരിച്ചിട്ടുണ്ട് .ആ കഥ പിന്നെ പറയാം .
ഇനി ഇവിടുത്തെ കഥയിലേക്ക്.സാര്‍ ഗൌരവത്തില്‍ ഒരു കവിത പഠിപ്പിക്കുന്നു.ഉണ്ണി യേശുവിന്റെ ജനനം ആണ് പ്രതിപാദ്യ വിഷയം. അര്‍ത്ഥങളിലൂടെയും അര്‍ത്ഥതരങ്ങളിലൂടെയും സാറ് ഒഴുകുകയാണ് .അധ്യാപനത്തിന്റെ മര്‍മം അറിഞ്ഞിട്ടുള്ള അദ്ദേഹം ഇടയ്ക്കു വെച്ച് കുട്ടികളെ പദ്യഭാഗത്ത് ഇഴുകി ചേര്‍ക്കാന്‍ വേണ്ടി ഒരു ചോദ്യം ചോദിച്ചു.. എന്താണ്" അര്‍ത്ഥ ഗര്‍ഭം " എന്ന വാക്കിന്റെ അര്‍ഥം? കുട്ടികളെല്ലാം മിഴിച്ചിരിപ്പായി..കാരണം ഞങ്ങള്‍ക്ക് അതൊരു പുതിയ വാക്കായിരുന്നു .സാറും കുട്ടികളും മിണ്ടാതിരുന്നു. അപ്പോളാണ് എന്റെ അടുത്തിരുന്ന
ബിനോയിക്ക് ഒരു ആവേശം..അത് അവന്‍ അബദ്ധത്തില്‍ പോലും സാധാരണ കാണിക്കുന്ന ഒന്നല്ല . എനിക്ക് ഇടപെടാന്‍ പറ്റുന്നതിനു മുന്‍പുതന്നെ ബിനോയ് ഉത്തരം പറയാന്‍ എഴുനേറ്റു.. സംശയത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഉത്തരം .
"സാര്‍..അര്‍ദ്ധ രാത്രിയില്‍ ഉണ്ടാകുന്ന ഗര്‍ഭം "
ശിഷ്യന്റെ തീര്ത്തും നിഷ്കളംകമായ ഉത്തരം കേട്ടു സാറിന് സ്തംഭിച്ചു നില്‍ക്കാനെ പറ്റിയുള്ളൂ..ഉത്തരം തെറ്റാണെന്ന് ഞങ്ങള്‍ക്ക് സാര്‍ മനസിലാക്കി തന്നെങ്കിലും അവന്‍ പറഞ്ഞതെന്താണെന്ന് മനസിലാകാന്‍ വര്‍ഷങ്ങള്‍ കുറെ വേണ്ടി വന്നു (അന്ന് അത് അവന്‍ ഒട്ടും ഉദ്ദേശിച്ചില്ല എന്നത് വേറെ കാര്യം)

Subscribe to:
Posts (Atom)