ഒരു നിമിഷം

“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)

(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search

9 February 2012

വ്യാജന്‍ മേയുന്ന ഔഷധ തോട്ടങ്ങള്‍

ഏറെക്കാലം ഡ്രാഫ്റ്റില്‍വിശ്രമിച്ച ഒരു പോസ്റ്റ്‌ ..

അങ്ങനെ പോകുന്നതിനുമുന്പ് അതും സംഭവിച്ചു.കാശു കൈയ്യിലുള്ള ആര്‍ക്കും ആരെ വേണമെങ്കിലും ചികിത്സിക്കാം.അതിനു സര്‍ക്കാര്‍ നിയമ പ്രാബല്യത്തോടെ  കൂട്ടുനില്‍ക്കും.  ആയുര്‍വേദ രംഗത്ത് വ്യാജന്മാര്‍ക്ക്  ചികിത്സ  അനുമതി നല്‍കിയതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ആയുര്‍വേദത്തില്‍ കുറച്ചുകാലമായി പുകയുന്ന ഒരു വിഷയമാണ്‌ പാരമ്പര്യവൈദ്യക്കാര്‍..കുറെ കാലത്തെ അവഗണനയ്ക്ക് ശേഷം സായിപ്പിന്റെ കൈ പിടിച്ച്‌ ആയുര്‍വ്വേദം എഴുനേറ്റു നിന്ന ശേഷവും,അതുവഴി കുറെ പേര്‍ കാശുണ്ടാക്കി തുടങ്ങിയ ശേഷവും, ഉണ്ടായ ഒരു കൊതിക്കെറുവ് .ഇതിലേക്ക് എത്തിച്ച വസ്തുതകളിലേക്ക്  നോക്കാം.കേരളത്തില്‍ ഒരുപാട് നല്ല വൈദ്യന്മാര്‍ നല്ല രീതിയില്‍ ആരോഗ്യ പരിപാലനം നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.എന്നാല്‍ ബ്രിട്ടിഷ് ഭരണം വരുകയം അവര്‍ തങ്ങളുടെ അജണ്ടയുടെ ഭാഗമായി  തനതു വൈദ്യ ശാസ്ത്രങ്ങളെ തകര്‍ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തതോടെ ആയുര്‍ വേദതോടൊപ്പം  ഈ വൈദ്യന്മാരുടെയും നിലനില്‍പ്പ്‌ പരുങ്ങലിലായി.അങ്ങനെ ഇവരുടെ പുതിയ തലമുറകള്‍ ഉപജീവനത്തിനായി മറ്റു തൊഴിലുകള്‍ കണ്ടെത്തുകയും ചെയ്തു.ഇത് തികച്ചും സ്വാഭാവികമായ ഒരു മാറ്റം മാത്രമായിരുന്നു.എന്നാല്‍ സ്വാതന്ത്ര്യത്തിനു  ശേഷം  സര്‍ക്കാര്‍ ആയുര്‍വ്വേദത്തിന്റെ വളര്‍ച്ചക്ക് വേണ്ടി കമ്മറ്റികള്‍ രൂപികരിക്കുകയും അതുപ്രകാരം ഏകീകൃത സിലബസ് അനുസരിച്ച് ഉള്ള കോളേജുകള്‍ തുടങ്ങുകയും ചെയ്തു.അതോടെ സാമ്പ്രദായിക വിദ്യാഭ്യാസ രീതിയില്‍ പഠിച്ചു വന്നവര്‍ ഉപരിപഠനത്തിനു ആയുര്‍വ്വേദം തിരഞ്ഞെടുക്കുകയും ചെയ്തു..അങ്ങനെ അന്യം നിന്ന് പോകാവുന്ന അവസ്ഥയില്‍ നിന്നും ആയുര്‍വ്വേദം രക്ഷപെട്ടു.ഇതിനിടയിലും ആയുര്‍വേദം പഠിക്കണം എന്ന് ആഗ്രഹം ഉള്ള പാരമ്പര്യ വൈദ്യ കുടുംബങ്ങളിലെ കുട്ടികള്‍ കൊള്ലെജുകളില്‍  ചേര്‍ന്ന് പഠിച്ചു,അതിനു ബുദ്ധി ശേഷി ഇല്ലാത്തവര്‍ കേരളത്തിന്‌ പുറത്തെ സ്വാശ്രയത്തില്‍ ചേര്‍ന്നെങ്കിലും പഠിച്ചു.അവര്‍ ചികിത്സ നടത്തി പോരുകയും ചെയ്തു.താല്പര്യം ഇല്ലാത്ത വൈദ്യ കുടുംബ പിന്‍ഗാമികള്‍ മറ്റു വഴികളിലേക്ക് പോയി.കുറെയേറെ മഴകള്‍ക്ക്‌ ശേഷം ചില തകരകള്‍ കിളിര്തപ്പോള്‍ ഒരു ആശയം.ഇപ്പോള്‍ ആയുര്‍വ്വേദം അതിന്റെ ഗതകാല പ്രതാപം തിരിച്ചു പിടിച്ചിരിക്കുന്നു.നന്ദി പറയേണ്ടത് സായിപ്പിനോടും,പിന്നെ അവര്‍ പറഞ്ഞാല്‍ എന്തും ചെയ്യുന്ന നമ്മുടെ നാട്ടുകാരോടും ആണെങ്കിലും ഇതുകൊണ്ട് നാല് കാശുണ്ടാക്കാം എന്ന് അവര്‍ തിരിച്ചറിഞ്ഞു.അപ്പോളാണ് ഒരു ഗുലുമാല്‍.പഠിച്ചു ഡിഗ്രീം registration  ഒക്കെ ഉണ്ടങ്കിലെ ചികിത്സ എന്ന പരുപാടി പറ്റുകയുള്ളു എന്ന്.ഈ ഡിഗ്രി ഒക്കെ എടുക്കാനുള്ള കഴിവുണ്ടെങ്കില്‍ നമ്മള്‍ എന്നെ ആ വഴി നോക്കിയേനെ.  അപ്പൊ പിന്നെ പറ്റിയ പണി കൊടുക്കെണ്ടാവര്‍ക്കൊക്കെ കാശ് കൊടുത്തു registation തൊല്ല അവസാനിപ്പിക്കുക എന്നതാണ്. ആദ്യം കിട്ടിയ ബി ക്ലാസ്സ്‌  registration കോടതി കൊണ്ട് കളഞ്ഞു.എന്നാല്‍ പിന്നെ registration തന്നെ  വേണ്ടാന്ന് വെക്കുന്നതല്ലെ ബുദ്ധി ?.അങ്ങനെ ആ തുഗ്ലക്കിന്റെ ഉത്തരവും വന്നു .ആര്‍ക്കും ചികിത്സിക്കാം.39  വയസു പൂര്‍ത്തിയാകണം.പിന്നെ എതെന്ക്കിലും അപ്പുപ്പനോ അച്ഛനോ പണ്ട് "വൈദ്യന്‍'"ആയിരിക്കണം.പഠനം വേണ്ട,അറിവ് വേണ്ട ,കഴിവ് വേണ്ട.കാശു മാത്രം മതി. ഭരിക്കുന്നവര്‍ക്ക് നല്ലവണ്ണം കൊടുക്കാന്‍..

ഒരു ജനതയുടെ ആരോഗ്യതിനെ ആണ് ഇവര്‍ പല്ലിളിച്ച്‌ കാണിക്കുന്നത്."ന വൈദ്യ ശബ്ദം ലഭതേ പൂര്‍വ ജന്മനാ"- വൈദ്യ പദവി പാരമ്പര്യമായി കിട്ടുന്നതല്ല ,മറിച്ചു പഠനത്തിലൂടെ മാത്രം ലഭ്യമാകുന്നതാണ് - എന്ന് പറഞ്ഞ ഒരു ശാസ്ത്രത്തെ ആണ് ഇവരൊക്കെ വെല്ലു വിളിക്കുന്നത്‌.ഒരു പഠന രീതിയും പിന്തുടരാതെ ,മറ്റു ജോലികള്‍ ചെയ്തു വിരമിച്ചവരും,ഒരു ഗുമസ്ത പണിക്കുപോലും പോകാനുള്ള ശേഷി ഇല്ലാതെ വായി നോക്കി നടന്നവനും ഒക്കെ ഇപ്പോള്‍ സര്‍ക്കാര്‍ വക വൈദ്യന്മാരകുന്ന  നാണംകെട്ട  അവസ്ഥ.
സ്വന്തം ജനതയുടെ  ക്ഷേമത്തെയും ആരോഗ്യത്തെയും വിലമതിക്കുന്ന ഒരു സര്‍ക്കാരിനും ഭൂഷണമല്ലതന്നെ.

വാല്‍ക്കഷണം: അവസാനം  അവിടെയും കോടതി തന്നെ ശരണം .താല്‍ക്കാലിക നിരോധനതിലുടെ ആശ്വാസം .

No comments:

Post a Comment