ഒരു നിമിഷം

“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)

(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search

7 July 2011

പിതാ രക്ഷതി കൌമാരേ ....

മനു സ്മൃതി അനുസരിച്ച് പോലും  ഒരു പെണ്‍കുട്ടിയെ കൌമാരകാലം വരെ രക്ഷിക്കേണ്ടത് പിതാവാണ്.അത് ബാല്യവിവാഹങ്ങളുടെ കാലത്തെ കാര്യം.ഇന്നാണെങ്കില്‍ വിവാഹം കഴിപ്പിക്കുന്ന യൌവനം വരെയും.

രാവിലെ പത്രം വായിക്കുമ്പോള്‍ രണ്ടു പിതൃ പീഡനങ്ങള്‍ എങ്കിലും കുറഞ്ഞത് കാണും .ഒരു അച്ഛന് എങ്ങനെ സ്വന്തം കുഞ്ഞിനെ ബലാല്‍ക്കാരം ചെയ്തു ,വില്‍ക്കാന്‍ സാധിക്കുന്നു? അല്ലെങ്കില്‍ സ്വന്തം കുഞ്ഞിന്‍റെ നൈര്‍മല്യമുള്ള മറ്റൊരു കുഞ്ഞിനെ  ബലാല്‍ക്കാരം ചെയ്യാന്‍ സാധിക്കുന്നു?എളുപ്പത്തിലൊന്നും മനസിലാക്കാന്‍ പറ്റാത്ത മാനുഷികമായ ക്രൂരതകള്‍.നിയമങ്ങള്‍ കൊണ്ടു തടയാന്‍ പറ്റാത്ത ,സത്യസന്ധവും ,സമഗ്രവുമായ പഠനങ്ങള്‍ നടത്തി ചികിത്സ നിശ്ചയിക്കേണ്ടുന്ന രോഗാതുരമായ അവസ്ഥയിലാണ് മലയാളികള്‍ എന്നത് ഭീതി ജനകമാണ്.നാം എന്നെങ്കിലും ആത്മപരിശോധന നടത്തുമോ ?സ്വന്തം ഉദാത്തതകളില്‍ അഭിരമിക്കാതെ,പുഴുക്കുതുകളിലെക്കും നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അല്ലെങ്കില്‍ കാമം കത്തുന്ന കണ്ണുകളെയും ഓര്‍ത്തു,നെഞ്ചില്‍ നെരിപ്പോടുമായി കഴിയുന്ന അമ്മപെങ്ങന്മാര്‍  നമുക്ക് എന്ത് അഭിമാനമാണ് നല്‍കുക?

No comments:

Post a Comment