ഒരു നിമിഷം

“നിത്യം ഹിതാഹാര വിഹാര സേവീ
സമീക്ഷ്യകാരീ വിഷയേഷു അസക്ത
ദാതാസമ സത്യപര ക്ഷമവാന്‍
ആപ്തൊപസേവി ച ഭവതി അരോഗ”
(Asthanga hridayam)

(One,who always resorts to desireable food and regimen,is objective,apethetic to sensual affairs ,munificent ,straight forward,honest ,having patience and who values traditional wisdom will never be affected by diseases..

Google Search

12 October 2009

ഒരു തരൂരിയന്‍ തൊഴുത്ത് .

കുറെ കാലമായി നമ്മുടെ തരൂര്‍ ഇങ്ങനെ കിടന്നു കറങ്ങുന്നു.എങ്കില്‍ അതിയാനെ ഒന്ന്  ശരിയാക്കി കളയാം  എന്ന് തോന്നി .
തരൂരിലേക്ക് വരാം.വേരുകള്‍ കൊണ്ട് കേരളീയനെങ്കിലും പഠിച്ചത് മുഴുവന്‍ കേരളത്തിന്‌ പുറത്ത്.ഡല്‍ഹിയിലെ സെന്റ്‌ സ്റ്റീഫന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം അമേരിക്കയില്‍ പോയി സ്കോലര്ഷിപ് ഓടെ ബാകി പഠനം.പിന്നീട്  ഐക്യ രാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനായ ഇദേഹം പടിപടിയായി അണ്ടര്‍ സെക്രടറി വരെ ആയി ഉയര്‍ന്നു.സെക്രടറി ജനറല്‍ ഇന് ആയുള്ള മത്സരത്തില്‍ അമേരിക്കയുടെയും ചൈനയുടെയും പിങ്ക് സ്ലിപ്‌ വാങ്ങി മാന്യമായി തോല്‍ക്കുകയും ചെയ്തു.പിന്നീടാണ്‌ ഇന്ത്യന്‍ ജനതയെ സേവിക്കണം എന്ന ആഗ്രഹവും ആയി ,പണ്ട് താന്‍ കളിയാക്കിയ അതേ നെഹ്‌റു വംശാവലിയുടെ വിനീത ദാസനായി ,നമ്മുടെ സ്വന്തം തെരന്തോരത്ത് നിന്ന് പാര്‍ലമെന്റില്‍ എത്തുകയും ,മന്ത്രിപ്പണി ഏറ്റെടുക്കുകയും ചെയ്തത്.
ഈകാര്യങ്ങളും ,പിന്നീടുണ്ടാക്കിയ ,ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും  നമ്മള്‍ക്കെല്ലാം ഒരു വിധം അറിയാം.
എന്താണ് ഇദ്ദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍?
1.ട്വിട്ടരിലാണ് ഇതു നേരവും.പുറത്ത് വരാരെ ഇല്ല
2.പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നു.അഹംകാരി
3.തെരംതോരത്തിന് വേണ്ടി  ഒന്നും ചെയ്യുന്നില്ല.പണ്ടത്തെ സ്നേഹം ഒക്കെ പോയി.
ഇതൊക്കെയാണ് പ്രധാന ആരോപനങ്ങളായി  എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്.


എനിക്ക് തോന്നിയ കുറെ കാര്യങ്ങള്‍.
തൊഴുത്ത് വിവാദം  തന്നെ.ആ കാണിച്ചു കൂട്ടലിനെ പിന്നെ എന്താണ് പറയുക ?ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വൃഥാ അഭ്യാസങ്ങള്‍.ഇത്രക്കും സാമ്പതിക്ക സംരക്ഷണം ഉദെശിക്കുന്നു എങ്കില്‍ വേറൊന്നും ചെയ്യേണ്ട.വലിഞ്ഞു നീണ്ടു  പോകുന്ന സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ മതി.വേറെ പണം ചോരുന്ന ആയിരക്കണക്കിന് മേഘലകള്‍ ഉണ്ട്.ഒരു ദിവസം കൊണ്ട് എല്ലാം ശെരിയാക്കാന്‍ പറ്റില്ലെങ്കിലും ,കുറെ നടപടികള്‍ എങ്കിലും തുടങ്ങാമായിരുന്നു.എന്നിട്ട്,ജനത്തിനെ വിഡ്ഢികള്‍ ആക്കുന്ന കുറച്ചു കലാപരുപാടികള്‍ അല്ലാതെ ,എന്തെങ്കിലും ആത്മാര്‍ദ്ത്തയുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയോ?ഈ കന്നാലികലെ ഇതിലും മാന്യമായി എന്താണ് വിളിക്കുക? 
ട്വിറ്റെര്‍ ഉപയോഗിക്കുന്നത് മഹാപാപം വല്ലതും ആണോ?അങ്ങേര്‍ അതിലുടെ പറയുന്നത് ,ചെയ്ത ജോലികളെ പറ്റി ആണെന്ന് ഫോളോ ചെയ്യുന്ന ആര്‍ക്കും മനസിലാക്കാവുന്നതെ ഉള്ളു.അതിലെന്താണ് തെറ്റ്?ഇത്രയും കാലം എതെങ്കിലും മന്ത്രി പൊതുജനത്തോട് ഞാന്‍ ഇന്ന ജോലിയാണ് ഇന്ന് ചെയ്തത് എന്ന് പറഞ്ഞിട്ടുണ്ടോ?മൈതാന കവലപ്രസങ്ങങ്ങളില്‍ എന്‍റെ പണി നാട്ടില്‍ തേനും പാലും ഒഴുക്കുകയാനെന്നും,നിങ്ങള്‍ അതില്‍ മുങ്ങി ചാവാതെ വല്ല തെങ്ങിനെ മുകളിലും കയറി രക്ഷപെടാനും പറയുന്നതൊഴിച്ചു? യഥാര്‍ത്ഥത്തില്‍ തരൂര്‍ ചെയ്യുന്ന കാര്യം അല്ലെ  എല്ലാ മന്ത്രിമാരും ചെയ്യേണ്ടത്?ഇന്ന് ഞാന്‍  ഈ ജോലി ഒക്കെ ചെയ്തു ,അതിന്റെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെന്ന് ?തീര്‍ച്ചയായും  ഒരു മന്ത്രിക്കും ചെയ്യുന്ന എല്ലാ കാര്യങ്ങളും വിളിച്ചുപറയാന്‍ പറ്റില്ല.കാരണം ചെയ്തതൊക്കെ വിളിച്ചു പറഞ്ഞാല്‍ ...പെറ്റ  തള്ള പോലും സഹിക്കില് ,പിന്നല്ലെ നമ്മള്‍ !!
താന്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെയാണ് പിന്നെ ഇന്ത്യാ മഹാരാജ്യത്തെ എല്ലാ ജനങ്ങളെയും ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ അറിയിക്കുക. ?എല്ലാവരെയും അറിയിചില്ലെന്കിലും,കഴിയുന്നത്ര പേരെ അറിയിച്ചുകൂടെ?അതിനുള്ള ഒരു മാധ്യമം മാത്രമായി ഇതിനെ കണ്ടാല്‍ പോരെ?കൂടുതല്‍ വിപുലവും,ഔദ്യോഗികവും ആയ ഒരു സംവിധാനതിലെകുള്ള ആദ്യ പടി.ഇങ്ങനെ പൊതു  ജനങ്ങളോട് ദിവസവും ഉത്തരം പറയേണ്ടുന്ന ,നിയമപരമായ ഒരു ബാധ്യത വന്നാല്‍ മാത്രമേ നമ്മുടെ രാജ്യം നന്നാകു.അങ്ങനെ വരുമ്പോള്‍ ഭരണം കൂടുതല്‍ സുതാര്യമാകും .അഴിമതി കുറെ എങ്കിലും കുറയും
പിന്നീടുള്ള ഒരു ആരോപണം കമ്പ്യൂട്ടര്‍ കോടിക്കണക്കിനു ദാരിദ്രനാരായണന്‍ മാരായ ഇന്ത്യക്കാര്‍ക്ക്   ഇല്ലാത്തതിനാല്‍ ഒരു മന്ത്രി ട്വീട്ടന്‍ പാടില്ല.!!! നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കണം..ഇന്ത്യയിലെ  മന്ത്രിമാര്‍ മുഴുവന്‍ ഓലപ്പുരയില്‍,കീറചാക്കു വിരിച്ചാണ് ഉറങ്ങുന്നതു..കഴിക്കാനോ,ഉണക്ക റൊട്ടിയും സവാളയും.ഇതൊന്നും ഓര്‍ക്കാതെ നമ്മള്‍ മൂന്നു നേരവും കോഴിക്കാലും കടിച്ചു തിന്നു ,മെത്തയില്‍ കിടന്നു ഉറങ്ങുന്നു..
വേറൊരു കാര്യം ,ഒന്നുമില്ലെങ്കിലും നമുക്ക് തരൂരിനെ പ്രസക്തമായ വല്ല കാര്യങ്ങളും അറിയിക്കണം എങ്കില്‍ ,അതിനെങ്കിലും സാധിക്കും എന്നാണ്.പഴയ മന്ത്രി അഹമ്മദ് എന്‍റെ  സ്വന്തം M P ആയിരുന്നു.പറഞ്ഞിട്ടെന്താ..ആ മനുഷ്യനെ ഒന്ന് കാണാന്‍ പോലും എന്ത് പ്രയാസമായിരുന്നു..പിന്നല്ലെ എന്തെന്ക്കിലും പറയുന്നത്.കേരളത്തിലെ ഒരു മന്ത്രിയുടെ P Aപ്രസക്തമായ ഒരു വിഷയത്തില്‍ ഇധേഹത്തിനു കത്തയച്ചതും ,വെറുമൊരു P Aഎനിക്ക് കത്തെഴുതാണോ എന്ന് അദ്ദേഹം പ്രതികരിച്ചതും നിങ്ങള്‍ മറന്നു കാണില്ല..അപ്പൊ നമ്മള്‍ സാധാരണക്കാരുടെ കഥ ദൈവം കണ്ടു !!
ഇനി പഞ്ച നക്ഷത്ര വാസം.അങ്ങേര്‍ക്കു കാശുണ്ടെങ്കില്‍ താമസിക്കട്ടെ.പിന്നെ നമ്മുടെ  രാജ്യത്ത് ഇത് ഒരു ശെരിയായ മാത്രുകയാണോ എന്ന കാര്യം.തീര്‍ച്ചയായും അല്ല.പക്ഷെ ഒന്ന് ചിന്തിക്കു.ഈ രാഷ്ട്രീയക്കാര്‍ വിഹിതമായ മാര്‍ഗങ്ങളില്‍ ചിലവഴിക്കുന്ന തുക കണ്ടാല്‍ തന്നെ നമുക്ക് ഹൃദയാഘാതം വരും.അലവന്‍സുകള്‍,ആശ്രിത വര്‍ഗത്തെ തീറ്റി പോറ്റുന്ന ചിലവുകള്‍ ,യാത്ര ചിലവുകള്‍..ആരും അമ്പരന്നു പോകുന്ന കണക്കുകള്‍ ആണിവ.ഇതൊക്കെ ഇന്ത്യയിലെ പാവപ്പെട്ടവരെ നന്നാക്കാന്‍ ആണോ ചിലവഴിക്കുന്നത്?ഇതിനെ ഒന്നും കണക്കുകള്‍ സ്വമേധയ എന്ത് കൊണ്ട് സര്‍ക്കാര്‍ പുറത്ത് വിടുന്നില്ല?ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഇത്  ചോദിക്കാതെ അറിയാനുള്ള അവകാശമില്ലെ?
അപ്പോള്‍ ഇതെല്ലം നാട്യങ്ങള്‍ മാത്രമാണ്.വെറും പുറമ്പൂച്.ഉമ്മന്‍ ചാണ്ടിയുടെ വാചകങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കും.പുതിയ ഖാദര്‍ ഷര്‍ട്ട്‌ വാങ്ങി കീറി തുന്നി ഇട്ടുകൊണ്ട്‌ നടക്കുകയും,എല്ലാവരെയും കാണുമ്പോള്‍ വെളുക്കെ ചിരിക്കുകയും മാത്രമല്ലെ ഇവരൊക്കെ ചെയ്യുന്നത്?ഒരു തരിമ്ബെന്കിലും ഇവര്‍ക്ക് ജനത്തോടു ആത്മാര്ധത ഉണ്ടോ ?ഇവരൊക്കെ ബിനാമിയായി ഉണ്ടാക്കുന്ന,കൊള്ളയടിക്കുന്ന തുക എന്ത് വലുതായിരിക്കും എന്ന് ഓര്‍ക്കുക.അവിടെയാണ് തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്‌.നാട്യങ്ങളില്ലാത്ത, നിഷ്കളങ്കന്‍ ആണെന്നൊന്നും എനിക്കഭിപ്രായമില്ല,പക്ഷെ ചെയ്യുന്ന കാര്യങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കുന്നുണ്ട്‌.മറ്റൊരു കാര്യവും ഓര്‍ക്കുക .അദേഹത്തിന് നല്കാനുള്ള വസതി സമയത്തിന് നല്‍കാത്തതിന്റെ പ്രശനവും പഞ്ചനക്ഷത്ര വാസത്തില്‍ ഉണ്ടെന്ന്.
ഇനി അടുത്ത ഗുസ്തി.ഗാന്ധിജയന്തി അവധി വേണ്ട എന്ന് പറഞ്ഞ കാര്യം.അതിലെന്താ തെറ്റ്?നിങ്ങള്‍ കലണ്ടര്‍ ഒന്നെടുത്തു നോക്ക്.ലോകത്ത് ഇത്രേം അവധി ദിവസങ്ങള്‍ ഉള്ള ഒരു രാജ്യം കാണില്ല.തൊട്ടതിനും,പിടിച്ചതിനും ഒക്കെ അവധി.ആര് ജനിച്ചാലും ,മരിച്ചാലും അവധി.ആര്‍ക്കുവേണ്ടിയാണിത്?അപ്പോള്‍ പറയും നമ്മള്‍ വിഭിന്ന സംസ്ക്രിതികളുടെ സംഗമ ഭൂമിയാണ്‌.പക്ഷെ പ്രാദേശികമായി എല്ലാവരും ആഘോഷിക്കുന്ന ദിവസങ്ങള്‍ക്കു പോരെ അവധി?അല്ലെങ്കില്‍ പ്രധാന മത വിഭാഗങ്ങളുടെ പ്രധാന ഉത്സവ ദിവസങ്ങള്‍ക്കു?എന്തിനാണ് എല്ലാവരും ,മരിച്ചാലും,ജനിച്ചാലും അവധി നല്‍കുന്നത്?പിന്നീടത്‌ സ്ഥിരമാക്കുന്നത്?ഇതിനെതിരെ പ്രധിഷെധിക്കുന്നവര്‍  ഒന്നോര്‍ക്കണം..കോടിക്കണക്കിനു ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ ഈ അവധി ഒന്നും ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്.അതുകൊണ്ട് ആരും മരിച്ചതായി അറിവില്ല.അപ്പോള്‍ അതേ തൊഴില്‍ സംസ്കാരം ഇന്ത്യയില്‍ വന്നാല്‍ ആര്‍ക്കാണ് ഗുണം? നമ്മള്‍ ബ്രിടിഷു കാരന്റെ സംസ്കാരത്തിലെ എല്ലാ ചീത്ത വശങ്ങളും ,അതിനെക്കാള്‍ മനോഹരമായി,സ്വന്തമാക്കി കൊണ്ട് നടക്കുന്നവരാണ്.അപ്പോള്‍ അവരുടെ ചില നല്ല വശങ്ങളും സ്വന്തമാക്കിക്കൂടെ?
എനിക്ക് തോന്നുന്നത് തരൂരിനെ പോലെയുള്ള വിദ്യാ സമ്പന്നരായ ആള്‍ക്കാര്‍ ,നമ്മുടെ ഭരണത്തിന് നല്ലതാകുമെന്നാണ്.പക്ഷെ തരൂര്‍ ഒരു നല്ല ഇന്ത്യന്‍ രാഷ്ട്രീയക്കാരനല്ല.അഭിനയം പോര.തരൂരിന്റെ ഒരു വലിയ പോരായ്മ,അങ്ങേര്‍ ഇന്ത്യന്‍ ജീവിത സാഹചര്യങ്ങളോട് ഇണങ്ങി വരുന്നതെ ഉള്ളു എന്നത്.ഇപ്പോഴുള്ളത്ര എങ്കിലും സത്യസന്ധതയോടെ,കുറച്ചു മികച്ച സാഹചര്യാനുസൃതമായ പെരുമാറ്റങ്ങളും കൂടി ഉണ്ടായാല്‍ തരൂരിന് തീര്‍ച്ചയായും ശോഭിക്കം.അത് തരൂരിനും രാജ്യത്തിനും ഗുണകരം ആയിരിക്കുമെന്ന് വിശ്വസിക്കുന്നു.